കെയ്​റോയിൽ ബുധനാഴ്​ച വൈകീട്ട്​ നടന്ന പ്രത്യേക അറബ് ലീഗ് യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുക്കുന്നു

ഗസ്സയിലെ​ ആക്രമം തടയുന്നതിന്​ സാധ്യമായ ശ്രമങ്ങൾക്ക്​​ അറബ്​ ലീഗ്​

യാംബു: ഇസ്രായേൽ - ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം ചേർന്ന്​ അറബ്​ ലീഗ്​. ബുധനാഴ്ച വൈകീട്ട്​ കെയ്​റോയിൽ നടന്ന പ്രത്യേക യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. ഗസ്സയിലെയും അതിർത്തി പ്രദേശത്തെയും സൈനിക വ്യന്യാസം, സാധാരണക്കാരുടെ ജീവനും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ, ഗസ്സ മുനമ്പിലെ സാധാരണക്കാർക്ക് സംരക്ഷണവും സഹായവും നൽകുന്ന മാർഗങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.

ഇസ്രായേൽ സൈന്യം ഗസ്സയിൽ നടത്തുന്ന ആക്രമണം തടയുന്നതിന് എല്ലാ അന്താരാഷ്​ട്ര, പ്രാദേശിക സംഘടനകളുമായും ആശയവിനിമയം നടത്താൻ സാധ്യമായ ശ്രമങ്ങൾ നടത്തുന്നതിനെ കുറിച്ച്​ യോഗം ചർച്ച ചെയ്തു. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതി​െൻറ ആവശ്യകതയും സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടിയുടെ അനിവാര്യതയും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.

സമാധാനപ്രക്രിയ പുനരാരംഭിക്കേണ്ടതി​െൻറയും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഇസ്രായേലും തമ്മിൽ ഗൗരവമായ ചർച്ചകൾ ആരംഭിക്കുന്നതി​െൻറയും അനിവാര്യത ആവർത്തിച്ച്​ വ്യക്തമാക്കിയാണ്​ യോഗം അവസാനിച്ചത്​.

യോഗത്തിനെത്തിയ അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയൻ പ്രധാനമന്ത്രി ഫൈസൽ മെക്​ദാദുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. ഗസ്സയിലെയും ചുറ്റുപാടുകളിലെയും നിലവിലെ സാഹചര്യങ്ങളും സംഭവവികാസങ്ങള​ും പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.