ജിദ്ദ: അധിനിവേശ ശക്തി ഇസ്രായേൽ നടത്തിയ ക്രൂരവും രക്തരൂക്ഷിതവുമായ കൂട്ടക്കൊലകളെ അറബ് പാർലമെൻറ് ശക്തമായി അപലപിച്ചു. ഒക്ടോബർ ഏഴിന് ഇസ്രയേൽ ആരംഭിച്ച ക്രൂരമായ കൂട്ടക്കൊല തുടരുകയാണ്. 800ലധികം രക്തസാക്ഷികളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അൽഅഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ ഏറ്റവും രക്തരൂക്ഷിതമായതും ഭയാനകവുമായ കൂട്ടക്കൊലയും അവയിൽ ഉൾപ്പെടുന്നു. കുട്ടികളുടെ ശരീരം കഷണങ്ങളായി മുറിച്ചതിന്റെ ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ്. ഒപ്പം സ്ത്രീകളുടെയും വൃദ്ധരുടെയും യുവാക്കളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമുണ്ട്. ഇത് വംശഹത്യയായും യുദ്ധക്കുറ്റമായും കണക്കാക്കുന്നു. ഈ കുറ്റകൃത്യത്തെ പിന്തുണയ്ക്കുന്ന പ്രധാന രാജ്യങ്ങൾക്ക് നാണക്കേടാണ്. ആശുപത്രികൾക്ക് നേരെയുള്ള ബോംബാക്രമണവും ലക്ഷ്യമിടലും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനവികതയുടെ ഏറ്റവും അടിസ്ഥാന മൂല്യങ്ങളുടെയും ഗുരുതരമായ ലംഘനമാണ്.
ഫലസ്തീൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്കും അവർക്കെതിരെ നടത്തിയ കൂട്ടക്കൊലകൾക്ക് അധിനിവേശ സേനയുടെ നേതാക്കളെ വിചാരണ ചെയ്യപ്പെടണമെന്നും ഉത്തരവാദികളാക്കണമെന്നും ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹത്തോടും സെക്യൂരിറ്റി കൗൺസിലിനോടും അമേരിക്കൻ ഭരണകൂടത്തോടും മൗനം വെടിഞ്ഞ് ഈ ക്രൂരവും രക്തരൂക്ഷിതമായതുമായ കൂട്ടക്കൊലകൾ തടയാനും പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തരമായി ഇടപെടണമെന്ന് അറബ് പാർലമെന്റ് ആവശ്യപ്പെടുന്നു.
അധിനിവേശ ശക്തിയുടെ ധിക്കാരത്തെയും സ്വേച്ഛാധിപത്യത്തെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് അതിനോടുള്ള പക്ഷപാതം ഉപേക്ഷിച്ച് മനുഷ്യ മനസ്സാക്ഷിയുടെ ശബ്ദം കേൾക്കാനും വംശഹത്യ യുദ്ധത്തിെൻറ കാര്യത്തിൽ ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാനും അവരുടെ ഉപരോധത്തിലും പട്ടിണിയിലും അവർക്കൊപ്പം നിൽക്കാനും ആവശ്യപ്പെടുന്നുവെന്നും അറബ് പാർലമെൻറ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.