അശോക​ന്​ പ്രവാസി സാംസ്​കാരിക വേദി പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു

എക്​സിറ്റ്​ വിസ കിട്ടിയിട്ടും യാത്രാവിലക്ക്​; അശോകൻ നാടണഞ്ഞത്​ ആറ്​ വർഷത്തിന്​ ശേഷം

റിയാദ്: ഫൈനൽ എക്സിറ്റ് വിസ കിട്ടിയിട്ടും മലയാളിക്ക്​ സൗദിയിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങാനായത്​ ആറു വർഷത്തിന്​ ശേഷം. ഒരു സാമ്പത്തിക ഇടപാട്​ മൂലം യാത്രാവിലക്ക്​ നിലനിന്നതിനാൽ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി അശോകൻ വാസുദേവനാണ്​ പ്രവാസി സാംസ്കാരിക വേദി റിയാദ്​ ഈസ്​റ്റ്​ മേഖല കമ്മിറ്റിയുടെ ഇടപെടൽ മുഖേന നാടണഞ്ഞത്​.

ആറ് വർഷം മുമ്പ് ഫൈനൽ എക്സിറ്റ് കിട്ടിയെങ്കിലും റെൻറ്​ എ കാർ കമ്പനിയിൽ നിന്ന്​ വാഹനം എടുത്തതി​െൻറ പേരിലുള്ള സാമ്പത്തിക ഇടപാടുകളാണ്​ യാത്ര വിലക്കായത്​​​. രാജ്യം വിട്ടുപോകാൻ തടസമുണ്ടെന്ന്​ കണ്ടപ്പോൾ ഫൈനൽ എക്സിറ്റ് റദ്ദാക്കി റെസിഡൻറ്​ പെർമിറ്റ്​ (ഇഖാമ) പുതുക്കാൻ ശ്രമിച്ചെങ്കിലും അതിന്​ സാധിച്ചില്ല. സ്പോൺസറും ​ൈകയ്യൊഴിഞ്ഞു. ഇതോടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നു. അങ്ങനെ നീണ്ട ആറ് വർഷം ഇയാൾ റിയാദിൽ ദുരിതമയമായ ജീവിതം നയിച്ചു. നാട്ടിലും ഈ സമയം വലിയ ദുരിതങ്ങളാണ്​ ഉണ്ടായി കൊണ്ടിരുന്നത്​. വീടു നിർമിക്കാനെടുത്ത ബാങ്ക് വായ്​പ അടവ്​ മുടങ്ങി ജപ്തി നടപടിയിൽ എത്തി. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബം കിടപ്പാടം ജപ്തി ചെയ്​തുപോകുന്ന അവസ്ഥയിൽ നിസ്സഹായരും ആലംബമറ്റവരുമായി.

വാടകക്ക്‌ വീട് എടുക്കാൻ പോലും സാധിക്കാതിരുന്ന ഘട്ടത്തിലാണ് പ്രവാസി സാംസ്‌കാരിക വേദിയുടെ സഹായം അശോകൻ തേടുന്നത്. ഉടൻ തന്നെ പ്രവാസി പ്രവർത്തകർ അശോക​െൻറ റിയാദിലെ താമസ സ്ഥലത്തെത്തി ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുത്തു. റൂമിൽ എയർക്കണ്ടീഷണറും മറ്റ്​ സൗകര്യങ്ങളും ഏർപ്പെടുത്തികൊടുക്കുകയും ചെയ്​തു. ആറ് വർഷം മുമ്പുള്ള ഫൈനൽ എക്സിറ്റ് റദ്ദാക്കാനുള്ള പിഴയും പ്രവർത്തകർ ​തന്നെ അടച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ നിന്നും എക്സിറ്റ് വിസയും നേടികൊടുത്തു.

പ്രവാസി സാംസ്​കാരിക വേദി ഈസ്​റ്റ്​ മേഖല അശോകന് എയർ ഇന്ത്യ ടിക്കറ്റും അത്യാവശ്യങ്ങൾക്കുള്ള പണവും നൽകി റിയാദ് എയർ പോർട്ടിൽ നിന്നും യാത്രയാക്കി. ഇതിന്​ പുറമെ ഈസ്​റ്റ്​ മേഖല പ്രവർത്തകർ നാട്ടിൽ അശോക​െൻറ വീട് ജപ്തി നടപടികൾ ഒഴിവാക്കി കിട്ടുന്നതിനായി ബാങ്ക് മാനേജരുമായി സംസാരിച്ചെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്ന് ബോധ്യമായതിനാൽ നിയമ വിദഗ്ധരെ ബന്ധപ്പെട്ട്​ വക്കീലിനെ ഏർപ്പെടുത്തുകയും കുടിശ്ശിക അടക്കുന്നതിലേക്കുള്ള ഒരു വിഹിതമായി പണം സ്വരൂപിച്ച്​ നാട്ടിൽ എത്തിക്കുകയും ചെയ്തു. ഒറ്റപ്പെട്ട് ആരും സഹായിക്കാനില്ലാതിരുന്ന സാഹചര്യത്തിൽ കൂടെനിന്ന പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരോടുo മേഖല പ്രസിഡൻറ്​ അഡ്വ. റെജി, ബഷീർ പാണക്കാട് എന്നിവരോടും നന്ദി പറഞ്ഞാണ് അശോകൻ നാട്ടിലേക്ക് മടങ്ങിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.