റിയാദ്: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ വെൽഫെയർ ഫോറം ചെയർമാൻ അഷറഫ് വടക്കേവിളക്ക് മലബാർ ഡെവലപ്മെൻറ് ഫോറം റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി.
റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ മൈമൂന അബ്ബാസ് യോഗം ഉദ്ഘാടനം ചെയ്തു.
മുനീബ് പാഴൂർ, അബ്ബാസ് കോഴിക്കോട്, മജീദ് പൂളക്കാടി, അബ്ബാസ് അലി ഇരിങ്ങല്ലൂർ, നിയാസ് ഒമേഗ, റഷീദ് നിലമ്പൂർ എന്നിവർ സംസാരിച്ചു. മൈമൂന അബ്ബാസ് ഉപഹാരം സമ്മാനിച്ചു.ജനറൽ സെക്രട്ടറി ഉമർ ഷെരീഫ് സ്വാഗതവും ജീവകാരുണ്യ കൺവീനർ അസ്ലം പാലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.