അറബ് രാഷ്ട്രീയത്തിൽ പുകഞ്ഞുകൊണ്ടിരുന്ന ഭിന്നത രൂക്ഷമാക്കി ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും വിച്ഛേദിച്ചു. ഭീകരഗ്രൂപ്പുകളെ ഖത്തർ പിന്തുണക്കുന്നുവെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നുെവന്നും ആരോപിച്ചാണ് മേഖലയെ ഞെട്ടിച്ച നടപടി. ദോഹയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നതായും ഖത്തറിലേക്കും തിരിച്ചുമുള്ള ഗതാഗതം നിർത്തിവെക്കുന്നതായും തിങ്കളാഴ്ച പുലർച്ചെ നാലു രാജ്യങ്ങളും പ്രഖ്യാപിച്ചു.
48 മണിക്കൂറിനുള്ളിൽ ഖത്തർ നയതന്ത്ര പ്രതിനിധികൾ രാജ്യം വിടണമെന്ന് സൗദിയും ബഹ്റൈനും യു.എ.ഇയും ഉത്തരവിട്ടു. ഖത്തർ പൗരന്മാർ 14 ദിവസത്തിനകം മടങ്ങിപ്പോകണം. നയതന്ത്ര ഉദ്യോഗസ്ഥരെ ഖത്തറിൽനിന്ന് ഇൗ രാജ്യങ്ങൾ തിരിച്ചുവിളിച്ചു. തങ്ങളുടെ പൗരന്മാരോട് ഖത്തറിൽനിന്ന്സ്വദേശത്തേക്ക് മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ഖത്തറുമായുള്ള അതിർത്തി സൗദി അറേബ്യ അടച്ചു. യമനിൽ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനക്കൊപ്പം പൊരുതുന്ന ഖത്തർ സൈന്യത്തെ ഉടൻ ഒഴിവാക്കും.
ഖത്തർ ചാനലുകളും ഒാൺലൈൻ മാധ്യമങ്ങളും ഇൗ രാജ്യങ്ങൾ നേരത്തേതന്നെ നിരോധിച്ചിരുന്നു. പുതീയ നീക്കേത്താടെ മൂന്നര പതിറ്റാണ്ട് പ്രായമുള്ള ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) ഭാവി അനിശ്ചിതത്വത്തിലായി. ജി.സി.സി സഖ്യത്തിലുള്ള കുവൈത്തും ഒമാനും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ഇൗ നാലു രാജ്യങ്ങൾക്ക് പിന്നാലെ സൗദി പിന്തുണക്കുന്ന യമനിലെ ഒൗേദ്യാഗിക സർക്കാറും മാലദ്വീപും ലിബിയയും ഖത്തർ ബന്ധം ഉപേക്ഷിച്ചു. ഖത്തറുമായുള്ള കര അതിർത്തി കവാടമായ സൽവ തിങ്കളാഴ്ച രാവിലെതന്നെ സൗദി അടച്ചു. പുതിയ സംഭവവികാസങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ഗൾഫ് പ്രവാസികളെ ആശങ്കയിലാക്കി.
നീതീകരിക്കാനാകാത്ത നടപടി –ഖത്തർ
ദോഹ: സൗദി അറബ്യേ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കാൻ തീരുമാനിച്ചത് നീതീകരിക്കാനാകാത്തതാെണന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരുമാനത്തിൽ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഖത്തറിെന ലക്ഷ്യമിട്ട് നടക്കുന്ന നുണപ്രചാരണങ്ങൾ മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുകയാെണന്നും മന്ത്രാലയം ആരോപിച്ചു. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ആദരിക്കുന്നു. മറ്റുള്ളവരുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറുമില്ല. മാത്രമല്ല, ഖത്തർ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിൽ അതിേൻറതായ പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.