മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം മണർക്കാട് കുരിശിങ്കൽ ജോസഫിെൻറ മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയുർവേദ സെൻറിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അഞ്ച് വർഷേത്താളമായി ജോമോൻ ബഹ്റൈനിലുണ്ട്. വിവിധ സ്റ്റുഡിയോകളിലും പിന്നീട് മീഡിയ വൺ, ജനം ചാനലുകളിലും കാമറാമാനായി ജോലി ചെയ്തു. ഒരു വർഷമായി 24 ന്യൂസിെൻറ കാമറാമാനും റിപ്പോർട്ടറുമായിരുന്നു. പ്രവാസി വിഷൻ മലയാളം, തമിഴ് ഒാൺലൈൻ പോർട്ടലും ജോമോൻ നടത്തിയിരുന്നു. ഭാര്യ: പ്രീത, മക്കൾ: അശ്വിൻ ജോമോൻ, ആശിഷ് ജോമോൻ. മാതാവ് അന്നമ്മ.
ജോമോന് കുരിശിങ്കലിെൻറ വിയോഗത്തില്‍ അനുശോചിച്ചു
ജിദ്ദ: മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് ബഹ്റൈന്‍ റിപ്പോര്‍ട്ടറുമായ ജോമോന് കുരിശിങ്കലിെൻറ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു ജോമോന് എന്ന് മീഡിയ ഫോറം പ്രസിഡൻറ് ജലീല്‍ കണ്ണമംഗലം, ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍, ഭാരവാഹികളായ മുസ്തഫ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍ ഒതായി, മന്‍സൂര്‍ എടക്കര എന്നിവര്‍ അനുസ്മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്റൈനിലായിരുന്നു മരണം. കോട്ടയം പുതുപ്പള്ളി കുരിശിങ്കല്‍ ജോസഫിെൻറയും അന്നാമ്മയുടെയും മകനാണ്. പ്രീതയാണ് ഭാര്യ. അശ്വിന് ജോമോന്, ആശിഷ് ജോമോന് എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.