റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ രക്ഷാധികാരി സമിതി അംഗം ബഷീർ പനോലന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 20 വർഷമായി സൂഖ് ഷാബിയയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന ബഷീർ, മലപ്പുറം എടക്കര സ്വദേശിയാണ്. 12 വർഷമായി കേളി ഷാബിയ യൂനിറ്റ് അംഗമാണ്. ഏരിയ കമ്മിറ്റി അംഗം, ഏരിയ രക്ഷാധികാരി സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു.
ഏരിയ പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ ട്രഷറർ മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ കെ.വി. അലി, കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ ജോയൻറ് സെക്രട്ടറി കിഷോർ ഇ. നിസാം, കേന്ദ്ര ജീവകാരുണ്യ ആക്ടിങ് കൺവീനർ മധു പട്ടാമ്പി, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ പ്രദീപ്, കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ സരസൻ, ഏരിയ വൈസ് പ്രസിഡൻറ് പ്രസാദ് വഞ്ചിപ്പുര എന്നിവർ സംസാരിച്ചു.രക്ഷാധികാരി സമിതിയുടെ ഉപഹാരം കിഷോർ ഇ. നിസാം കൈമാറി. പ്രസാദ് വഞ്ചിപ്പുര എയർ ടിക്കറ്റും കൈമാറി. യാത്രയയപ്പിന് ബഷീർ പനോലൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.