ജിദ്ദ: രണ്ടുവർഷത്തിന് ശേഷം ഹജറുൽ അസ്‌വദിനെ ചുംബിച്ച് വിശ്വാസികൾ. കഅ്ബക്ക് ചുറ്റും സ്ഥാപിച്ച സുരക്ഷ ബാരികേഡുകൾ നീക്കം ചെയ്തു. ഉംറ സീസണോടനുബന്ധിച്ചാണ് കഅ്ബക്ക് ചുറ്റുമുണ്ടായിരുന്ന സുരക്ഷ ബാരികേഡുകൾ നീക്കം ചെയ്തതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
തീർഥാടകർക്ക് അവരുടെ ആരാധനകൾ സുരക്ഷിതവും ആശ്വാസപൂർവവും നിർവഹിക്കാൻ അവസരമൊരുക്കുന്നതിന്‍റെ ഭാഗമാണ് നടപടി. തീർഥാടകരെ സ്വീകരിക്കാനും അവർക്ക് എല്ലാ സേവനങ്ങൾ നൽകാനും ഇരുഹറം കാര്യാലയത്തിനു കീഴിലെ എല്ലാ വകുപ്പുകളും പ്രവർത്തനസജ്ജമാണെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രതിരോധ മുൻകരുതലിന്‍റെ ഭാഗമായി 2020 ജൂലൈ ഒന്നിനാണ് കഅ്ബക്ക് ചുറ്റും സുരക്ഷ ബാരികേഡുകൾ സ്ഥാപിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് മുഴുവന്‍ ബാരികേഡുകളും സ്ഥലത്തുനിന്നും മാറ്റിയത്. ഇതോടെ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വിശ്വാസികൾക്ക് അടുത്തുപോകാനും ഹജറുൽ അസ്‌വദിനെ സ്പർശിക്കാനും ചുംബിക്കാനും കഅ്ബയുടെ ചുവരിൽ തൊട്ട് പ്രാര്‍ഥിക്കാനും അവസരമായി. ബാരികേഡുകള്‍ നീക്കാന്‍ രാജാവിന്റെ ഉത്തരവ് ലഭിച്ചതായി ചെവ്വാഴ്ച രാത്രി ഇരുഹറം കാര്യാലയ വിഭാഗം മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ സുദൈസ് അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഹറം ജീവനക്കാര്‍ ബാരികേഡുകള്‍ എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.