ജിദ്ദ: ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജിദ്ദയിലെ വ്യാപാര സ്ഥാപന ഉടമക്കും ജീവനക്കാരനും സൗദി കോടതി ഒമ്പതു വർഷം തടവുശിക്ഷ വിധിച്ചു. ഇവരിൽനിന്ന് 28 ദശലക്ഷം റിയാൽ കണ്ടുകെട്ടാനും ഉത്തരവുണ്ട്. ജിദ്ദ ഗവർണറേറ്റിലെ ക്രിമിനൽ കോടതി നാലാം ജോയൻറ് ബെഞ്ചാണ് പ്രാഥമിക വിധി പുറപ്പെടുവിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ വ്യക്തമാക്കി. സ്വകാര്യ വാണിജ്യ സ്ഥാപനത്തിലെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുണ്ടായ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനാമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയത്. സംശയത്തെ തുടർന്ന് പ്രാദേശിക ബാങ്കിൽനിന്നാണ് സാമ്പത്തിക ഇൻറലിജൻസ് വകുപ്പിന് വിവരം ലഭിച്ചത്.
വിവരത്തിെൻറ അടിസ്ഥാനത്തിൽ അക്കൗണ്ട് സംബന്ധിച്ച് പഠനവും വിശകലനവും നടത്തി. ഇറക്കുമതി സംബന്ധിച്ച വിവരങ്ങളറിയാൻ കസ്റ്റംസ് അതോറിറ്റിയുമായി ബന്ധപ്പെടുകയുണ്ടായി. അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തി. സ്ഥാപനത്തിെൻറ അക്കൗണ്ട് ഉപയോഗിച്ച് നിരവധി താമസക്കാരിൽനിന്നും വാണിജ്യ സ്ഥാപനങ്ങളിൽനിന്നും ഫണ്ട് ശേഖരിക്കുകയും ശേഷം രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വാണിജ്യ കമ്പനികൾക്ക് കൈമാറുകയും ചെയ്തതായി കണ്ടെത്തി.
പബ്ലിക് പ്രോസിക്യൂഷെൻറ കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ സംഘം നടത്തിയ അന്വേഷണത്തിെൻറ ഫലമായി സ്ഥാപന ഉടമക്കും അദ്ദേഹത്തിെൻറ ഒരു ജീവനക്കാരനുമെതിരെ ബിനാമി ഇടപാട്, കള്ളപ്പണം എന്നീ കുറ്റങ്ങൾക്ക് കുറ്റപത്രം നൽകി. തുടർന്നാണ് ജിദ്ദ ഗവർണറേറ്റിലെ ക്രിമിനൽ കോടതി നാലാമത് ജോയൻറ് ക്രിമിനൽ കേസ് ബെഞ്ച് പ്രാഥമിക വിധി പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടിൽ സ്ഥാപന ഉടമയും ജീവനക്കാരനും കുറ്റക്കാരാണെന്നു കണ്ടെത്തുകയും പ്രതികൾക്കുമേൽ ഒമ്പതു വർഷം തടവും വിദേശത്തേക്ക് കൈമാറ്റം ചെയ്ത പണത്തിന് തുല്യമായി 28 ദശലക്ഷം റിയാൽ കണ്ടുകെട്ടാനുമാണ് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.