സൗദിയിൽ 40 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ കുത്തിവെപ്പ്​ ബുക്കിങ്​ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ 40 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്ക്​ കോവിഡ്​ രണ്ടാം ഡോസ്​ കുത്തിവെപ്പിനുള്ള ബുക്കിങ്​ ആരംഭിച്ചതായി ​ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'സ്വിഹത്തി' ആപ്പ്​ വഴി ബുക്ക്​ ചെയ്യാവുന്നതാണ്​. രണ്ടാം ഡോസ്​ എടുക്കാത്ത, 40 വയസിന്​ മുകളിലുള്ളവർ​ എല്ലാവരും കുത്തിവെപ്പിനായി ബുക്ക്​ ചെയ്യണമെന്ന്​ മന്ത്രാലയം ആവശ്യപ്പെട്ടു.

ഞായാറാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ ബുക്കിങ്​​ ആരംഭിച്ചത്​. ഒന്നാം ഡോസ്​ കുത്തിവെപ്പ്​ രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിൽ വെച്ച്​ നൽകുന്നത്​ തുടരുകയാണ്​. രാജ്യത്തെ 70 ശതമാനം മുതിർന്ന പൗരന്മാർക്ക് കുത്തിവെപ്പ്​ നേരത്തെ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 50 വയസിന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​ ആരംഭിച്ചത്​​​. 12 നും 18 നുമിടയിൽ പ്രായമുള്ളവർക്ക്​ കഴിഞ്ഞ ദിവസം മുതൽ കുത്തിവെപ്പ്​ ആരംഭിച്ചു​.

Tags:    
News Summary - booking started for vaccinating people over the age of 40 in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.