ജിദ്ദ: ഇരുഹറമുകളും പൂർണ ശേഷിയിൽ തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും ഉൾക്കൊള്ളാൻ സജ്ജമാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
ഞായറാഴ്ച മുതൽ ആരോഗ്യ മുൻകരുതൽ പാലിച്ച് ഇരുഹറമുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നത്ര തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും പ്രവേശം നൽകാൻ അനുവാദം നൽകിയുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം വന്നശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി ഇരുഹറമുകളിലേയും പൂർണശേഷി ഉപയോഗപ്പെടുത്തും.
തീർഥാടകരും ജോലിക്കാരും മുഴുസമയം ഹറമിെൻറ എല്ലാ ഭാഗങ്ങളിലും മാസ്ക് ധരിക്കുക, രണ്ട് ഡോസ് വാക്സിനെടുത്തിരിക്കുക, ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മസ്ജിദുന്നബവിയിലെ റൗദാ സന്ദർശത്തിനും നിശ്ചിത ആപ്പിലൂടെ ബുക്കിങ് നടത്തിയിരിക്കുക തുടങ്ങി ആഭ്യന്തര മന്ത്രാലയം നിർദേശിച്ച മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിച്ചിരിക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.