ജിദ്ദ: കോഴിക്കോട് തെക്കേപ്പുറത്തുകാരുടെ ജിദ്ദയിലെ കൂട്ടായ്മയായ ബി.ആർ.സിയുടെ ഈ വർഷത്തെ കലാ, കായിക മത്സരങ്ങൾക്ക് വോളിബാൾ ടൂർണമെന്റോടെ തുടക്കമായി. ജിദ്ദ ദോഹത് അൽ ജസീറ സ്കൂൾ സി.ഇ.ഒ സലാം മുല്ലവീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ബി.ആർ.സിയുടെ പുതിയ ലോഗോ പ്രകാശനം മുൻ സെക്രട്ടറി ഫിറോസ് മാലിക് നിർവഹിച്ചു. ജനറൽ ക്യാപ്റ്റൻ കഫീൽ സ്വാഗതവും സെക്രട്ടറി ഫഹീം ബഷീർ നന്ദിയും പറഞ്ഞു.
ആദ്യ ദിവസത്തെ മത്സരങ്ങളിൽ ഫഹീം ബഷീറിന്റെ കീഴിൽ ഇറങ്ങിയ അറേബ്യൻ റേഞ്ചേഴ്സ്, റിയാദിന്റെ കീഴിൽ ഇറങ്ങിയ സാൻഡ് സ്റ്റോം വരിയേഴ്സിനെയും ആമുവിന്റെ കീഴിൽ ഇറങ്ങിയ ഡെസേർട് ഈഗിൾസ്, സഞ്ജുവിന്റെ കീഴിൽ ഇറങ്ങിയ ഗോൾഡൻ റൈഡേഴ്സിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.
ആദ്യ മത്സരത്തിൽ മുഹമ്മദ് യഹ്യയെയും രണ്ടാം മത്സരത്തിൽ ജരീറിനെയും മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. റിയാസ്, ഷംനാർ, നവാസ്, യാസീൻ, ജസീർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫികൾ എസ്.വി. മുഹമ്മദ് അലി, എ.വി. അബ്ദുൽ കരീം എന്നിവർ സമ്മാനിച്ചു. ആദ്യ ദിവസത്തെ ഭാഗ്യശാലികളായ കുഞ്ഞഹമ്മദ്, ദിൽകർ എന്നിവർക്ക് പി.എ. മുഹമ്മദ് കോയ, ഫവാസ് പാലാട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. അഷ്റഫ് നല്ലളം മത്സരങ്ങൾ നിയന്ത്രിച്ചു. സമദ്, ഇഹ്സാൻ, ഇഹാബ്, സാബിഖ്, ജമാൽ (ആറ്റ) എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.