റിയാദ്: സാഹോദര്യ െഎക്യത്തിെൻറ ഉറച്ച പ്രഖ്യാപനം നടത്തി ഉച്ചകോടി പിരിഞ്ഞപ്പോൾ അതിെൻറ ബഹളങ്ങളിൽനിന്ന് മുക്തരായി ആ യുവനേതാക്കൾ ഒരു കാർ റൈഡിനു പോയി. ഒറ്റ ആലിംഗനത്തിലൂടെ ഉറ്റ സൗഹൃദത്തിെൻറ ഹൃദയബന്ധം പുനഃസ്ഥാപിച്ച അവർ മാനവചരിത്രത്തിെൻറ വലിയ പ്രദർശനശാലകളിലൊന്നിലെ വിസ്മയ കാഴ്ചാനുഭവങ്ങളിലൂടെ കാറിൽ ചുറ്റിയടിച്ചു. ഗൾഫ് ഉച്ചകോടിക്കെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഡ്രൈവ് ചെയ്ത കാറിൽ അൽഉലായിലെ പ്രാചീന മാനവസംസ്കൃതിയുടെ ശേഷിപ്പുകൾ കാണാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.