സി.ബി.എസ്​.ഇ ഗൾഫ്​ സഹോദയ സമ്മേളനം ശനിയാഴ്​ച തുടങ്ങും

റിയാദ്​: ഗൾഫിലെ വിവിധ സി.ബി.എസ്​.ഇ സ്​കൂൾ പ്രിൻസിപ്പൽമാരുടെ 33ാമത്​ സമ്മേളനമായ സി.ബി.എസ്​.ഇ ഗൾഫ്​ സഹോദയ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. സൗദി ചാപ്​റ്ററാണ്​ ഇത്തവണ സംഘാടകർ. സൗദി, ബഹ്​​ൈറൻ, കുവൈത്ത്​, ഖത്തർ, ഒമാൻ, യു.എ.ഇ രാജ്യങ്ങളിലെ 170 സ്​കൂളുകൾ സമ്മേളനത്തിൽ പ​ങ്കെടുക്കും. നേരിട്ടും ഓൺലൈനിലുമായാണ്​ സ​േമ്മളനം ക്രമീകരിച്ചിരിക്കുന്നത്​.

കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാൽ സംസാരിക്കും. ശനിയാഴ്​ച​ രാവിലെ 8.30ന്​ റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ സമ്മേളനം ഉദ്​ഘാടനം ചെയ്യും. പോണ്ടിച്ചേരി ഗവർണർ ഡോ. കിരൺബേദിയും സംസാരിക്കും. സി.ബി.എസ്​.ഇ ചെയർമാൻ മനോജ്​ അഹുജ, ഗൾഫ്​ സഹോദയ ചെയർമാനും ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പലുമായി ഡോ. സുഭാഷ്​ നായർ, സെക്രട്ടറി സഞ്​ജീവ്​ ജോളി എന്നിവർ ഉദ്​ഘാടന സമ്മേളനത്തിൽ സംസാരിക്കും. സി.ബി.എസ്​.ഇ സ്​കൂൾ മേഖലയുമായി ബബന്ധപ്പെട്ട്​ വിവിധ കാര്യങ്ങൾ ചർച്ച​ െചയ്യും.

സമ്മേളനത്തി​െൻറ രണ്ടാം ദിനമായ ഞായറാഴ്​ച​ വിദഗ്​ധ കൗൺസിലർമാരായ സൂര്യ നാരായൺ ബഹദൂർ, വിജയ്​ ഗുപ്​ത, ദേവിക എന്നിവർ സംസാരിക്കും. വിവിധ പരീക്ഷകളിലും കായികമേളയിലെയും പ്രതിഭകൾക്ക്​ സമ്മേളനത്തിൽ ഉപഹാരം നൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.