ജിദ്ദ: ഏറെ ആശങ്ക ഉളവാക്കിയ അഗ്നിപഥ് പദ്ധതിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മാറാക്കര ഗ്ലോബൽ കെ.എം.സി.സി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാമുദായിക സൗഹാർദവും തകരാൻ പ്രസ്തുത പദ്ധതി കാരണമായേക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബലി പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലുള്ള മാറാക്കര പഞ്ചായത്തിലെ മുഴുവൻ കെ.എം.സി.സി പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഈദ് സംഗമം നടത്താൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ചു പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഏറെ ഉപകാരപ്രദമായ ഗ്ലോബൽ കെ.എം.സി.സി പ്രിവിലേജ് കാർഡിന്റെ പ്രകാശനം നടത്താനും യോഗം തീരുമാനിച്ചു.
സാമൂഹിക പ്രവർത്തനരംഗത്ത് മികച്ച സേവനം ചെയ്യുന്ന മാറാക്കര പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരെയും പ്രവാസലോകത്ത് മികച്ച പ്രവർത്തനം നടത്തുന്ന കെ.എം.സി.സി പ്രവർത്തകരെയും ഡിസംബർ മാസത്തിൽ ആദരിക്കും.
മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് പുറത്തിറക്കുന്ന മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ സ്മരണിക പുറത്തിറക്കാൻ സഹകരിക്കും.
മാറാക്കര സി.എച്ച് സെന്ററിൽ നടന്ന യോഗം ഉപദേശക സമിതി ചെയർമാൻ ബക്കർ ഹാജി കരേക്കാട് ഉദ്ഘാടനം ചെയ്തു. മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ഒ.കെ. കുഞ്ഞിപ്പ, റഷീദ് മാറാക്കര, ബഷീർ നെയ്യത്തൂർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.