ദമ്മാം: കുവൈത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യക്കാരുടെ കുടുംബത്തിന് ഒരു കോടിയിൽ കുറയാത്ത നഷ്ടപരിഹാരമോ ആശ്രിതർക്ക് ജോലിയോ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് ഗ്ലോബൽ പ്രവാസി കൂട്ടായ്മ ചെയർമാൻ അഷ്റഫ് കുറ്റിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗ്ലോബൽ വിങ് അനുശോചനം അറിയിച്ചു. ടി.എ. സലിം കീരിക്കാട്, അനീഷ് കോട്ടപ്പുറം, നജീബ്, ഷഫീഖ് കണ്ടല്ലൂർ എന്നിവർ സംബന്ധിച്ചു.
ജിദ്ദ: കുവൈത്തിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്ത ദുരന്തത്തിൽ ജിദ്ദയിലെ പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) അനുശോചിച്ചു. അഗ്നിബാധയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ സംഘടന ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.