ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ചാർട്ടേഡ് വിമാന സർവിസ് നിരവധി പ്രവാസികൾക്ക് പ്രയോജനകരമായെന്ന് സംഘാടകർ അവകാശപ്പെട്ടു. ഇൗ മാസം നാല് സർവിസാണ് ഇതിനകം നടത്തിയത്. അഞ്ചാമത്തെ സർവിസ് ശനിയാഴ്ച നടക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്. കരിപ്പൂർ വിമാനാപകടം നടന്ന ദിവസം ഒ.ഐ.സി.സിയുടെ ഇൻഡിഗോ ചാർട്ടേഡ് വിമാനം അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അവിടെ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, അപകടത്തെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
മൂന്ന് മണിക്കൂറിനുശേഷം അവിടെനിന്ന് കണ്ണൂരിലെത്തിച്ചു. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനാവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി എന്നിവരെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ബന്ധപ്പെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡൻറ് സുധീപ് ജെയിംസും ഫർസീൻ മജീദുമടങ്ങുന്ന മട്ടന്നൂർ യൂത്ത് കോൺഗ്രസ് ടീം സഹായത്തിനെത്തി. അഹമ്മദ് പുളിക്കൽ രക്ഷാധികാരിയും ബിജു കല്ലുമല ചെയർമാനുമായ ചാർേട്ടഡ് വിമാന സർവിസിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടിയാണ്.
ശിഹാബ് കായംകുളമാണ് കൺവീനർ. അഷ്റഫ് മുവാറ്റുപുഴ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, നിസാർ മാന്നാർ, തോമസ് തൈപ്പറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ഡെന്നീസ് മണിമല, ലാൽ അമീൻ, ഇ.എം. ഷാജി, നജീബ് നസീർ, പ്രസാദ് കരുനാഗപ്പള്ളി, ഷാഫി കുദിർ, അഷ്റഫ് കൊണ്ടോട്ടി, നവാസ് കരുനാഗപ്പള്ളി, അജാസ് അലി, അബ്ദുൽ ഗഫൂർ വണ്ടൂർ, അസ്ലം ഫറോക്ക്, ബിനു പുരുഷോത്തമൻ, സന്തോഷ് പിള്ള, ജമാൽ സി. മുഹമ്മദ് എന്നിവരും ചാർട്ടർ വിമാന സർവിസൊരുക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.