ജെ​റ്റ്​ വി​മാ​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ വി​മാ​ന ബോ​ഡി​യി​ൽ ഒ​പ്പി​ടു​ന്നു

ചി​റ​ക​ടി​ച്ചു​യ​ർ​ന്നു, സൗ​ദി​യി​ൽ കൂ​ട്ടി​യോ​ജി​പ്പി​ച്ച ജെ​റ്റ് വി​മാ​നം

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ കൂ​ട്ടി​യോ​ജി​പ്പി​ച്ച്​ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ ജെ​റ്റ് വി​മാ​ന​ത്തി​െൻറ ആ​ദ്യ പ​റ​ക്ക​ൽ പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ കൈ​ക​ളാ​ൽ രാ​ജ്യ​ത്തി​ന​ക​ത്ത്​ അ​സം​ബി​ൾ ചെ​യ്​​ത അ​വ​സാ​ന​ത്തെ നൂ​ത​ന ജെ​റ്റ് വി​മാ​ന​മാ​യ ഹോ​ക്ക് ടി -165 ​ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും അ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കാ​നും ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ സ​ന്തു​ഷ്​​ട​നാ​ണെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ട്വീ​റ്റ് ചെ​യ്തു.

സൈ​നി​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റു​ന്ന​തി​ലും പ്രാ​ദേ​ശി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ലും കി​രീ​ടാ​വ​കാ​ശി​യു​ടെ ദ​ർ​ശ​ന​ത്ത​ി​െൻറ വി​ജ​യ​ത്തി​െൻറ വി​പു​ലീ​ക​ര​ണ​മാ​ണ്​ ഈ ​നേ​ട്ടം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 25ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ടീം ​എ​യ​ർ​ക്രാ​ഫ്റ്റി​ന് പു​തി​യ ഐ​ഡ​ൻ​റി​റ്റി ലോ​ഞ്ച് ചെ​യ്യാ​നാ​യ​തി​ലും ഞാ​ൻ സ​ന്തു​ഷ്​​ട​നാ​ണ്. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ എ​യ​ർ ഷോ​ക​ളി​ലെ സൗ​ദി ഫാ​ൽ​ക്ക​ൺ​സ്​ ടീ​മി​െൻറ പ​ങ്കാ​ളി​ത്തം തു​ട​ർ​ന്നും വി​ജ​യി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു​വെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Combined jet aircraft in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.