ജിദ്ദ: കോൺഗ്രസ് വർക്കിംങ് കമ്മിറ്റി അംഗം ഡോ. ശശി തരൂർ എം.പി ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ഒ.ഐ.സി.സി ജിദ്ദ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഷാൾ അണിയിച്ചും, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശമീർ നദ് വി ബൊക്കെ നൽകിയുമാണ് ശശി തരൂർ എം.പിയെ സ്വീകരിച്ചത്. ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ, നാഷനൽ, റീജിയനൽ, ജില്ലാ, ഏരിയാ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.
ഇന്ന് വൈകീട്ട് ആറ് മണിക്ക് ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന കേരള എഞ്ചിനിയേഴ്‌സ് ഫോറം സിൽവർ ജൂബിലി ആഘോഷ പരിപാടിയിലും 8.30 ന് ബാഗ്ദാദിയയിലെ കറം ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 'ഡോ.ശശി തരൂർ എംപി ക്കൊപ്പം ഒരു സായാഹ്നം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സംവാദം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. സംവാദം പരിപാടിയിൽ
ജിദ്ദയിലെ മലയാളി സമൂഹത്തിന് ശശി തരൂരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള അവസരമുണ്ടാകുമെന്ന് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഷമീർ നദ്‌വി, ജനറൽ സെക്രട്ടറി അബൂബക്കർ മണക്കാട്, ട്രഷറർ വിവേക് പിള്ള എന്നിവർ അറിയിച്ചു. ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി നാളെ (ശനി) രാവിലെ ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്ന 'മീറ്റ് ദ ലീഡർ' എന്ന പരിപാടിയിലും ശശി തരൂർ എംപി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.