സൗദിയിൽ 450 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ 450 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 450 പേർക്ക്​ വ്യാഴാഴ്​ച​ രോഗമുക്തിയുണ്ടായി. രാജ്യത്തെ വിവിധയിടങ്ങളിൽ 18 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 349,386 പോസിറ്റീവ്​ കേസുകളിൽ 336,068 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5489 ആയി. 7829 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു.

ഇതിൽ 763 പേർ ഗുരുതരാവസ്ഥയിലാണ്​. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 67. മക്ക​​​​ 51, മദീന​ 50, ജിദ്ദ 28, ഖമീസ്​ മുശൈത്​​​ 25, യാംബു 23, ഹാഇൽ​​​​​ 18, ദമ്മാം​​ 13, ഹുഫൂഫ്​​ 11, അബ്​ഖൈഖ്​ 10, ദഹ്​റാൻ​​​ 10, ദഹ്​റാൻ​ 9, അൽഅയ്​സ്​ 8, ഖുറയാത്​ അൽഉൗല​ 8, ബുറൈദ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - Covid confirmed 450 in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.