റിയാദ്: നീണ്ടകാലത്തെ പ്രവാസം അവസാനിപ്പിച്ച് പോയ തങ്ങളുടെ സജീവ പ്രവർത്തകർക്ക് റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) യാത്രയയപ്പ് നൽകി. മോഹൻ പൊന്നത്ത്, റോജി മാവേലിൽ, സണ്ണി കണ്ണൂർ എന്നിവരാണ് നാട്ടിലേക്കു മടങ്ങിയത്. തൃശൂർ സ്വദേശിയും സാമൂഹിക, സാംസ്കാരിക, കലാപ്രവർത്തകനുമായ മോഹൻ പൊന്നത്ത് 30 വർഷത്തെ പ്രവാസത്തിന് വിരാമംകുറിച്ചാണ് പോയത്. റിയാദിലെ അൽഫനാർ പ്രീ കാസ്റ്റ് ആൻഡ് അലുമിനിയം കമ്പനിയിൽ എച്ച്.ആർ മാനേജരായാണ് മോഹൻ പൊന്നത്ത് വിരമിച്ചത്.
റിയാദിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന റോജി മാവേലിൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാനായും ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഉന്നത പദവികളും വഹിച്ചു.ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്റ്റർ എന്ന ഉന്നത പദവി ലഭിച്ച ചുരുക്കം മലയാളികളിൽ ഒരാളാണ് അദ്ദേഹം. അറേബ്യൻ ബിവറേജസ് കമ്പനിയുടെ കൺട്രി മാനേജർ എന്ന പദവിയിൽനിന്നാണ് വിരമിച്ചത്.
തിരുവല്ല സ്വദേശിയായ ഇദ്ദേഹം 26 വർഷമായി സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു.കണ്ണൂർ സ്വദേശിയായ സണ്ണി തോമസും ജീവകാരുണ്യരംഗത്ത് സജീവസാന്നിധ്യമായിരുന്നു. 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് മടങ്ങുന്നത്. അൽമാവാൾ കമ്പനിയുടെ സീനിയർ അക്കൗണ്ട് മാനേജരായാണ് വിരമിക്കുന്നത്. റിയാദ് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.