കോവിഡ്; സൗദിയിൽ 6,513 പേർ ചികിത്സയിൽ

ജിദ്ദ: സൗദിയിൽ പുതുതായി 540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 570 പേർ രോഗമുക്തരായി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,64,789ഉം രോഗമുക്തരുടെ എണ്ണം 7,49,141ഉം ആയി. 9,135 പേരാണ് മരിച്ചത്.

നിലവിൽ 6,513 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.95 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ -146, റിയാദ് -122, മക്ക -50, ദമ്മാം -38, മദീന -32, ത്വാഇഫ് -17, അബഹ -14, ജീസാൻ -9, അൽബാഹ -7, ഹുഫൂഫ് -6, യാംബു -6, ബുറൈദ -5, ദഹ്റാൻ -5.

Tags:    
News Summary - Covid in Saudi Arabia: 6,513 people in treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.