കോവിഡ്​: സൗദിയിൽ പുതിയ കേസുകളും മരണവും കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളും മരണവും കാര്യമായി കുറഞ്ഞു. ആരോഗ്യ വകുപ്പ്​ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്​ പ്രകാരം വ്യാഴാഴ്​ച രജിസ്​റ്റർ ചെയ്​ത പുതിയ കേസുകൾ 141 മാത്രമാണ്​.

രാജ്യത്ത്​ വിവിധയിടങ്ങളിൽ മരിച്ചവരുടെ എണ്ണം 10ഉം. എന്നാൽ 248 പേർ രോഗ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 359415ഉം രോഗമുക്തരുടെ ആകെ എണ്ണം 349872ഉം ആണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.3 ശതമാനമായി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3531 പേർ മാത്രമാണ്​.

ഇതിൽ 537 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 47, മക്ക 38, മദീന 17, കിഴക്കൻ പ്രവിശ്യ 17, അസീർ​ 6, തബൂക്ക്​​ 4, ഖസീം 3, നജ്​റാൻ 2, ജീസാൻ 2, വടക്കൻ അതിർത്തി മേഖല​ 2, ഹാഇൽ 1.

Tags:    
News Summary - covid: New cases and deaths in Saudi Arabia are down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.