ജിദ്ദ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കൂടുതൽ കമ്പനികളുടെ വാക്സിനുകൾ ഉടൻ രാജ്യത്ത് എത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അറിയിച്ചു.
വിവിധ കമ്പനികളുടെ വാക്സിനുകളിൽ ഏതാണ് മികച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ വാക്സിനുകളും സുരക്ഷിതമാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ദൈവാനുഗ്രഹമുണ്ടായാൽ രോഗത്തിെൻറ കാഠിന്യത്തിൽനിന്നും മരണത്തിൽ നിന്നും രക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു കമ്പനിയുടെ വാക്സിനായാലും ആളുകൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം.
രജിസ്ട്രേഷൻ നടത്തി വാക്നിനേഷനുള്ള സമയമെത്തുേമ്പാൾ വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ള വാക്സിൻ കുത്തിവെക്കാൻ ആവശ്യപ്പെടാം. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞാൽ സൗദിയിൽ അനുമതി ലഭിച്ച എല്ലാ കമ്പനികളുടെയും വാക്സിനുണ്ടാവും.
ഏതു വേണമെന്ന് വ്യക്തികൾക്ക് തീരുമാനിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടച്ചിട്ട മുറിയിൽ കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വൈറസിെൻറ പകർച്ചയും വായുസഞ്ചാരവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. സുഗമമായ വായു സഞ്ചാരമുള്ളിടത്ത് വൈറസ് പടരുന്നത് കുറയും. അടച്ചിട്ട മുറികളിൽ ജോലി ചെയ്യുന്നവർക്കിടയിൽ കോവിഡ് വ്യാപനത്തിന് വളരെ കൂടുതൽ സാധ്യതയുണ്ട്. ഇക്കാര്യം പഠനത്തിൽ വ്യക്തമായതാണെന്നും മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി. 318 കേസുകളിലാണ് പഠനം നടത്തിയത്.
ഒാഫിസുകൾ, റസ്റ്റാറൻറുകൾ, റിസോർട്ടുകൾ, ഷോപ്പിങ് സെൻററുകൾ, തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ, ക്രൂയിസ് കപ്പലുകൾ, വാഹനങ്ങൾപോലെ തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പേർക്കും വൈറസ് ബാധയുണ്ടായതെന്ന് തെളിഞ്ഞു. സുഗമമായ വായുസഞ്ചാരം വായുവിലെ മലിനീകരണം കുറക്കും. പകർച്ചവ്യാധികളുടെ വ്യാപനം കുറക്കാനുള്ള പ്രധാനഘടകമാണ് സുഗമമായ വായുസഞ്ചാരമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജിദ്ദ: നിലവിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുേമ്പാൾ ഇപ്പോൾ സ്വീകരിച്ചതിനെക്കാൾ കൂടുതൽ മുൻകരുതൽ നടപടികൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഹാനി ജൂഖ്ദാർ പറഞ്ഞു.
കോവിഡ് കേസുകൾ അഞ്ചു ശതമാനം മുതൽ 10 ശതമാനം വരെ തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികൾ ഏർപ്പെടുത്തുമെന്നും അൽഅഖ്ബാരിയ ചാനലിനോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. കുടുംസ സദസ്സുകളുടെ സ്ഥലങ്ങളിലേക്ക് രോഗം പകരുന്നില്ലെന്ന് ഉറപ്പുവരുത്താനും പ്രതിരോധ നടപടികൾ പാലിക്കാനും എല്ലാവരോടും അഭ്യർഥിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വാക്സിനേഷൻ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനു നൽകാനാകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.