ദമ്മാം: കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തന സേവന മേഖലയിൽ സ്വദേശികൾക്കൊപ്പം പ്രവർത്തിച്ച മലയാളിക്ക് സൗദി അധികൃതരുടെ അംഗീകാരം. ദമ്മാമിലെ ഐ.സി.എഫ് പ്രവർത്തകനും വേങ്ങര സ്വദേശിയുമായ അഹമ്മദ് നിസാമിയെ തേടിയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമെത്തിയത്. ലോകം മുഴുവൻ വിറച്ചുനിന്ന കോവിഡ് എന്ന മഹാമാരിയുടെ ആരംഭഘട്ടത്തിൽ ദമ്മാമിലും പരിസരപ്രദേശങ്ങളിലും സൗദി സന്നദ്ധ പ്രവർത്തകരോടൊപ്പമാണ് നിസാമിയും പ്രവർത്തിച്ചത്. കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയാറുള്ളവരെ അന്വേഷിച്ച് സൗദി അധികൃതർ പരസ്യം നൽകിയിരുന്നു. മലയാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ അന്ന് അതിൽ രജിസ്റ്റർ ചെയ്തെങ്കിലും അപൂർവം ചിലർക്ക് മാത്രമാണ് അതിൽ എത്തിപ്പെടാൻ ഭാഗ്യമുണ്ടായത്.
അതിൽ ഒരാളായിരുന്നു അഹമ്മദ് നിസാമി. ദമ്മാമിലെ മത-സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന ഈ 40കാരൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ലോക്ഡൗൺ സമയങ്ങളിലുൾപ്പെടെ എട്ട് മാസമാണ് അഹമ്മദ് നിസാമി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പോറ്റമ്മയായ സൗദി അറേബ്യയോട് പ്രവാസികൾ പുലർത്തുന്ന സ്നേഹത്തിെൻറയും കരുതലിെൻറയും പ്രതീകം എന്ന നിലയിൽ കൂടിയാണ് ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് താൻ തയാറായതെന്ന് നിസാമി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അറബിക് മാധ്യമങ്ങൾ ഉൾപ്പെടെ ഈ സന്നദ്ധ സേവനത്തെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ദമ്മാമിൽ നടന്ന ചടങ്ങിൽ ഗവൺെമൻറ് കമ്യൂണിറ്റി കോർപറേറ്റ് അഫയേഴ്സ് പ്രസിഡൻറ് മുഹമ്മദ് അൽമുൈഖബിലാണ് അഹമ്മദ് നിസാമിക്ക് അനുമോദന പത്രം സമ്മാനിച്ചത്. മികച്ച സേവനത്തിന് 12 പേർക്കാണ് അനുമോദന പത്രം സമ്മാനിച്ചത്. അതിൽ ഏക വിദേശി കൂടിയാണ് അഹമ്മദ് നിസാമി. ലോക്ഡൗൺ കാലത്ത് നൂറുകണക്കിന് ആളുകൾക്ക് മരുന്നുകൾ എത്തിച്ചുനൽകാൻ തനിക്ക് ഇതിലൂടെ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തെൻറ കൃത്യതയും വേഗതയും ഇഷ്ടപ്പെട്ട അധികൃതർ കൂടുതൽ സേവനം െചയ്യാനുള്ള പരിശീലനം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.