യാംബു: കോവിഡ് സുരക്ഷ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സംയുക്ത പരിശോധന ഊർജിതമാക്കി. മുനിസിപ്പാലിറ്റി, പൊലീസ്, ആരോഗ്യ പ്രവർത്തകരുടെ സംയുക്ത സമിതിയാണ് പരിശോധിക്കുന്നത്.
യാംബു മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനം കണ്ടെത്തി ശിക്ഷാനടപടി സ്വീകരിച്ചു.
പൊതുസ്ഥലങ്ങളിലും ജനങ്ങൾ കൂടിനിൽക്കുന്ന ഇടങ്ങളിലും മാസ്ക് ധരിക്കാത്ത നിരവധി പേർക്കാണ് പിഴ ചുമത്തിയത്. മലയാളികളുടേതുൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
പൊതുസ്ഥലങ്ങൾ, വാണിജ്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, വിവാഹങ്ങളും പൊതുപരിപാടികളും നടക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം നിരീക്ഷണത്തിലാണ്. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കോവിഡ് പ്രോട്ടോകോൾ പാലിക്കൽ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.