ത്വാഇഫ്: ആറാമത് ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ആഗസ്റ്റ് 10ന് ആരംഭിക്കും. ത്വാഇഫിലെ ഒട്ടകയോട്ട മൈതാനത്ത് നടക്കാനിരിക്കുന്ന ആറാം പതിപ്പിന്റെ ഷെഡ്യൂളിന്റെ വിശദാംശങ്ങൾ സൗദി കാമൽ ഫെഡറേഷൻ പ്രഖ്യാപിച്ചു. ഇത്തവണ ആകെ 610 റൗണ്ട് ഒട്ടകയോട്ടങ്ങളുണ്ടാകും. 5.6 കോടി റിയാലിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുകയെന്നും കാമൽ ഫെഡറേഷൻ പറഞ്ഞു.
ആഗസ്റ്റ് 10 മുതൽ 21 വരെയാണ് പ്രാരംഭ ഘട്ടം. ഈ 12 ദിവസങ്ങളിൽ ഒട്ടകങ്ങളുടെ 360 മത്സരങ്ങൾക്ക് (രാവിലെ 200 റൗണ്ട്, വൈകുന്നേരം 160 റൗണ്ട്) മൈതാനം വേദിയാവും. അവസാന ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. 244 ഒട്ടകയോട്ട മത്സരങ്ങൾ (രാവിലെ 132 ഉം വൈകുന്നേരം 112 ഉം റൗണ്ടുകളും) നടക്കുമെന്നും കാമൽ ഫെഡറേഷൻ അധികൃതർ പറഞ്ഞു.
2018 ലാണ് ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് പതിപ്പുകൾക്ക് വലിയ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ഒട്ടക കായികപ്രേമികളിൽനിന്ന് ശ്രദ്ധേയമായ പങ്കാളിത്തം ലഭിച്ചത്. സൗദി സംസ്കാരത്തിൽ ഒട്ടക പൈതൃകത്തെ ഏകീകരിക്കാനും മെച്ചപ്പെടുത്താനുമാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.