മ​ദീ​ന ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 12-ാമ​ത് 'ക​ൾ​ച്ചേ​ഴ്സ് ആ​ൻ​ഡ് പീ​പ്പി​ൾ​സ് ഫെ​സ്റ്റി​വ​ൽ' മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

12-ാമ​ത് സാം​സ്‌​കാ​രി​കോ​ത്സ​വം; മദീനയിൽ പ്രൗ​ഢ​മാ​യ തു​ട​ക്കം

മ​ദീ​ന: മ​ദീ​ന​യി​ലെ ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന 12-ാമ​ത് 'ക​ൾ​ച്ചേ​ഴ്സ് ആ​ൻ​ഡ് പീ​പ്പി​ൾ​സ് ഫെ​സ്റ്റി​വ​ൽ' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സാം​സ്‌​കാ​രി​ക ജ​ന​കീ​യ ഉ​ത്സ​വ​ത്തി​ന് പ്രൗ​ഢ​മാ​യ തു​ട​ക്കം. മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് തി​ങ്ക​ളാ​ഴ്ച മേ​ള​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ഊ​ദ് ബി​ൻ ഖാ​ലി​ദ് ബി​ൻ ഫൈ​സ​ൽ, വി​വി​ധ അ​റ​ബ്-​ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത​രും അം​ബാ​സ​ഡ​ർ​മാ​രും കോ​ൺ​സ​ൽ​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം, അ​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം, പ​ര​സ്‌​പ​ര സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വം മെ​യ് 6 വ​രെ നീ​ണ്ടു​നി​ൽ​ക്കും. 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വൈ​ജ്ഞാ​നി​ക പ​വ​ലി​യ​നു​ക​ൾ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ദീ​ന ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ഹു​മു​ഖ​മാ​യ ക​ഴി​വു​ക​ളു​ടെ പ​രി​ച്ഛേ​ദം മേ​ള​യി​ൽ ദ​ർ​ശി​ക്കാം. 170 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100,000 വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ സ​മൂ​ഹ​ങ്ങ​ളു​ടെ​യും മാ​തൃ​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​ന് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​വ​ർ​ക്കു​ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ അ​ൽ ഔ​ഫി പ​റ​ഞ്ഞു. 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സാം​സ്കാ​രി​കോ​ത്സ​വം വ​ഴി ഒ​രു​മി​ച്ചു കൂ​ട്ടാ​നും അ​വ​ർ​ക്ക് അ​വ​രു​ടെ സാം​സ്കാ​ര​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​മു​ള്ള വേ​ദി​യാ​ണ് സം​വി​ധാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നു​മാ​യി 40 ല​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മേ​ള​യി​ലെ വി​വി​ധ പ​വ​ലി​യ​നു​ക​ളി​ൽ സൗ​ദി കാ​പ്പി, അ​റ​ബി ക​വി​ത, കാ​ലി​ഗ്ര​ഫി, അ​റേ​ബ്യ​ൻ ചാ​യ, 2024 ലെ ​ഒ​ട്ട​ക​വ​ർ​ഷാ​ച​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വി​ധ ദൃ​ശ്യ​ങ്ങ​ളും ആ​വി​ഷ്കാ​ര​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. മേ​ള സ​ന്ദ​ർ​ശി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന വി​നോ​ദ, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക സ്റ്റാ​ളു​ക​ളും പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Cultures and Peoples Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.