ഖമീസ് മുശൈത്ത്: കൗതുകവും ഭീതിയും പരത്തി വെട്ടുകിളികൾ പാറുന്നു.ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലാണ് വെട്ടുകിളികളുടെ കൂട്ടപ്പൊരിച്ചിൽ. ബല്ലസ്മാറിനും അബഹക്കും ഇടയിൽ ആയിരക്കണക്കിന് വെട്ടുകിളികളാണ് (ജറാദുകൾ) പ്രദേശവാസികളിലും വഴിയാത്രക്കാരിലും ഒരേപോലെ കൗതുകവും ഭീതിയും ജനിപ്പിക്കുന്നത്.
അതോടൊപ്പം ഇവ കൂട്ടമായി കൃഷിയിടങ്ങളിലെത്തുകയും വിളകൾ ആക്രമിക്കുകയും ചെയ്യുന്നത് പ്രദേശങ്ങളിലെ കർഷകർക്ക് കനത്ത നഷ്ടം വരുത്തിവെക്കുകയും ചെയ്യുന്നു. ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് കൂട്ടമായി പറന്നെത്തുകയാണ് ഇവയുടെ രീതി. ശേഷം ഒരിടത്ത് ഒന്നിച്ചുകൂടി അവിടെനിന്ന് ആഹാരം ശേഖരിക്കുകയും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കലുമൊക്കെ ചെയ്ത ശേഷം മറ്റൊരിടത്തേക്ക് കൂട്ടമായി സഞ്ചരിക്കും. ഇതിനിടയിൽ ആയിരങ്ങൾ വഴിക്ക് ചത്തുവീഴുകയും ചെയ്യും. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിലെ റോഡുകളിൽ ധാരാളം വെട്ടുകിളികൾ ചത്തുകിടക്കുന്നുണ്ടായിരുന്നു. കടുത്ത വെയിൽ കാരണമോ വാഹനം ഇടിച്ചോ ആയിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.ഇവയുടെ കൂട്ടമായുള്ള പറക്കൽ കാണാനും അത് മൊബൈലിൽ പകർത്താനുമായി നിരവധി പേരാണ് പ്രദേശത്തെത്തുന്ന
ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.