ദമ്മാം: കോവിഡ് -19 രോഗത്തിനെതിരെയുള്ള നിയന്ത്രണങ്ങൾ മൂലം പൊതുജനങ്ങൾക്ക് അവശ്യ ഭക്ഷ ണ സാധനങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യയിൽ ഏഴ് താൽക്കാലിക പച ്ചക്കറി, പഴവർഗ കമ്പോളങ്ങൾ ആരംഭിച്ചു. ആദ്യത്തേത് അൽഖോബാറിലെ അൽആലിയ ഭാഗത്തും രണ്ടാമത്തേത് ദമ്മാമിലെ അൽ മനാർ താമസസ്ഥലങ്ങളിലും മൂന്നാമത്തേത് അബ്ദുല്ല ഫുആദ് ഭാഗത്തുമാണ് പുതുതായി തുടങ്ങിയത്. ബാക്കി നാലും അൽഅഹ്സയിലാണ്.
കൂടുതലാളുകൾ താമസിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് ഇത്തരം താൽക്കാലിക കമ്പോളങ്ങൾ തുടങ്ങുന്നത്. കൂടുതൽ യാത്രകൾ കുറക്കാനും കുറഞ്ഞ വിലയിൽ സാധനങ്ങളെത്തിക്കാനും ഇതിലൂടെ കഴിയുന്നു.
പ്രധാന നഗരങ്ങളിലെ തിരക്ക് ഒഴിവാക്കാനും ജനങ്ങൾ സുരക്ഷിതാരാവാനും ഇതിലൂടെ കഴിയും. രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. കിഴക്കൻ പ്രവിശ്യാ ഭരണകൂടത്തിെൻറ നിയന്ത്രണത്തിൽ അൽഖോബാറിലും ദമ്മാമിലുമായി നിരവധി സ്ഥലങ്ങളിലായി ഇനിയും താൽക്കാലിക ചന്തകൾ ആരംഭിക്കും. നിലവിലെ ഏഴ് ചന്തകളിലും വെയിലിെൻറ ചൂടിൽനിന്ന് രക്ഷയായി മുകൾ ഭാഗം പൂർണമായും മറച്ച് തണൽ വിരിച്ചിട്ടുണ്ട്. അകത്തേക്ക് പ്രവേശിക്കാനും പുറത്തുപോകാനുമായി പ്രത്യേക വഴികളുണ്ട്. കോവിഡ് -19നെതിരെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ചുറ്റുപാടും സ്റ്റെറിലൈസേഷനിലൂടെ അണുവിമുക്തമാക്കുകയും ജോലിക്കാർക്ക് മുൻകരുതലുകളും നൽകി. തിരക്കുകൾ ഒഴിവാക്കാനും വൃത്തിയുള്ള സാധനങ്ങൾ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. കമ്പോളവും പരിസരവും വൃത്തിയാക്കാൻ പ്രത്യേക ജോലിക്കാർ വേറെയുമുണ്ട്. കൂടാതെ കൂടുതൽ ജോലി ലഭിക്കാനും താൽക്കാലിക കമ്പോളങ്ങൾ ഉപകരിക്കും. അൽഅഹ്സയിൽ നാല് ഭാഗങ്ങളിലായി താൽക്കാലിക പച്ചക്കറി കടകൾ തുടങ്ങി. കിങ് അബ്ദുല്ല എൻവയോൺമെൻറ് പാർക്കിെൻറ പാർക്കിങ് ഭാഗത്തും അയുൺ നജ്മ് പാർക്കിനടുത്തും ഹുഫൂഫ് സിറ്റിയിലെ സൂഖുൽ ഹർഫീനടുത്തും കിങ് അബ്ദുല്ല സിറ്റി ഓഫ് ഡേറ്റിന് അടുത്തുമായാണ് മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.