ദ​മ്മാം ലീ​ഡേ​ഴ്‌​സ് ഫോ​റം ടോ​പ്പേ​ഴ്‌​സ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച​വ​ർ മു​ഖ്യാ​തി​ഥി ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​നോ​ടൊ​പ്പം

ദ​മ്മാം ലീ​ഡേ​ഴ്‌​സ് ഫോ​റം ടോ​പ്പേ​ഴ്‌​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു

ദ​മ്മാം: ദ​മ്മാ​മി​ലെ മ​ല​യാ​ളി സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, കാ​യി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ദ​മ്മാം ലീ​ഡേ​ഴ്‌​സ് ഫോ​റ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്ന്​ പ്ല​സ് ടു, 10ാം ​ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടോ​പ്പേ​ഴ്‌​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ദാ​റു അ​സ്സി​ഹാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും ഈ ​വ​ർ​ഷ​ത്തെ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്​​കാ​ര ജേ​താ​വു​മാ​യ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്‌ (ഇ​റാം ഗ്രൂ​പ്​ സി.​എം.​ഡി) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ജീ​വി​ത​പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​ൻ കു​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക​ു മ​ട​ങ്ങു​ന്ന കു​ട്ടി​ക​ൾ പ്ര​വാ​സ​ത്തി​െൻറ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നും​ വ​ള​ർ​ന്നു​വ​ന്ന​തി​ൽ​നി​ന്നും തി​ക​ച്ചും വി​ശാ​ല​മാ​യ മ​റ്റൊ​രു ലോ​ക​ത്ത് എ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മു​ഹ​മ്മ​ദ് ഫൗ​സാ​ൻ, മു​ഹ​മ്മ​ദ് ഹ​നീ​ൻ, ഷി​ഫാ​ൻ സി​റാ​ജ്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച റി​ദ്​​വ ഫാ​ത്തി​മ, നി​ഹാ​ൽ ന​യീം, ബി​ലാ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്, ഫാ​ത്തി​മ ന​സ്‌​റി​ൻ, സൈ​ന ഫാ​ത്തി​മ എ​ന്നി​വ​ർ ടോ​പ്പേ​ഴ്‌​സ് അ​വാ​ർ​ഡ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. എ​ൽ​എ​ൽ.​ബി ബി​രു​ദം നേ​ടി​യ നെ​ശ്​​വ​ത്ത് ഫാ​ത്തി​മ​യും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, ഇ.​എം. ക​ബീ​ര്‍, സി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍, കെ.​എം. ബ​ഷീ​ര്‍, നാ​സ് വ​ക്കം, ഷാ​ജി മ​തി​ല​കം, ഹ​ബീ​ബ് ഏ​ലം​കു​ളം, സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, നാ​സ​ര്‍ അ​ണ്ടോ​ണ, ഡി.​വി. നൗ​ഫ​ല്‍, അ​ബ്​​ദു​ല്‍ മ​ജീ​ദ് കൊ​ടു​വ​ള്ളി, സി. ​അ​ബ​ദു​ല്‍ റ​സാ​ഖ്, ഷ​ബീ​ര്‍ ആ​ക്കോ​ട്, മു​സ്ത​ഫ പാ​വ​യി​ല്‍, ജാം​ജൂം അ​ബ്​​ദു​ല്‍ സ​ലാം, സി​റാ​ജ് അ​ബൂ​ബ​ക്ക​ര്‍, പി.​ബി. അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, മു​ജീ​ബ് ക​ള​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ആ​ല്‍ബി​ന്‍ ജോ​സ​ഫ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സു​നി​ല്‍ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സു​ബൈ​ര്‍ ഉ​ദി​നൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. സി.​കെ. ഷ​ഫീ​ഖ്, താ​ജ് അ​യ്യാ​രി​ല്‍, ഫി​റോ​സ് കോ​ഴി​ക്കോ​ട്, മു​സ്ത​ഫ ത​ല​ശ്ശേ​രി, ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ല്‍ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dammam Leadays Forum Toppers Awards presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.