മദീന: ഇൗത്തപഴം ചവിട്ടിമെതിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നവരെ പിടികൂടാൻ അൽഉലാ ഗവർണർ സഅദ് അൽസുഹൈമി നിർദേശം നൽകി. അൽഉലാ മേഖലയിൽ ഏതാനും പേർ കൂട്ടിയിട്ട ഇൗത്തപ്പഴങ്ങൾ കാലു കൊണ്ട് ചിവിട്ടിമെതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണിത്. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു.
ഇൗത്തപ്പഴം സൂക്ഷിക്കുന്നതിനുള്ള പഴയകാല രീതിയാണിതെന്നും പൂർവികർ ചെയ്തിരുന്നത് പുതുതലമുറയെ പഠിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും പറഞ്ഞാണ് വീഡിയേ പ്രചരിച്ചത്. എന്നാൽ ദൃശ്യം പ്രചരിച്ചതോടെ ആളുകളിൽ നിന്ന് വ്യാപകമായ പ്രതിഷേധമുയർന്നു. ദൃശ്യങ്ങളിൽ കാണുന്നവരെ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യമുയർന്നു. ഇൗത്തപ്പഴം ചിവിട്ടിമെതിക്കുന്ന പൂർവീകരുടെ പ്രവർത്തനങ്ങൾ ഇപ്പോഴും ഒാർമിക്കാനുള്ള ശ്രമം സ്വീകാര്യമല്ലെന്ന് അൽ ഉലാ ഗവർണർ പറഞ്ഞു.
ഇതുപോലെ പ്രവർത്തനങ്ങൾ അൽ ഉലയിലെവിടെയും കണാത്തതാണ്. അതിന് ആരെയും അനുവദിക്കുകയില്ലെന്നും മേഖലയിലെ ഇൗത്തപ്പഴം മുന്തിയതും ശുദ്ധവുമാണെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.