ദമ്മാം: കിഴക്കൻ സൗദിയിലെ അൽഅഹ്‌സയിലെ ഈത്തപ്പഴ കർഷകർക്ക് ആശ്വാസമായി സഹായധനം അടക്കമുള്ള വിവിധ പദ്ധതികൾ പരിസ്ഥിതി ^ കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുഖ്യമായും ചെറുകിട ഈത്തപ്പഴ കർഷകരെ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതികൾ. ഒമ്പത് ദശലക്ഷം റിയാൽ സഹായധനമാണ് ഹസയിലെ 2446 ചെറുകിട ഈത്തപ്പഴ തോട്ടങ്ങൾക്കായി ലഭിക്കാനിരിക്കുന്നതെന്ന് കൃഷി വകുപ്പ് മേധാവി ഖാലിദ് അൽഹുസൈനി അറിയിച്ചു. ‘വാദി ഹസ’ അൽഅഹ്സ താഴ്വര എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചകളിലൊന്നാണ് . 30, 000 ഏക്കറിൽ മൂന്ന് ദശലക്ഷം ഈത്തപ്പഴ മരങ്ങളാണ് ഹസയിലുള്ളത്.
ഖിലാസ്, ഹശീശീ, റുസൈസ്, സുക്കരി തുടങ്ങിയ ഹസയുടെ തനത് ഇനങ്ങളാണ് ഇത്തരം ചെറുകിട തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്നത്.
രുചിയിലും വലുപ്പത്തിലും ഗുണമേൻമയിലും ൈവവിധ്യം പുലർത്തുന്നവയാണ് ഇവയിലേറെയും. തദ്ദേശീയരായ ചെറുകിട കർഷകർക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതി നടപ്പിലാവുന്നതിലൂടെ ഇൗത്തപ്പഴ വിപണിയിൽ പുത്തനുണർവുണ്ടാവും. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കുമിടയിലെ ബന്ധം വര്‍ധിപ്പിക്കാനുമാവും. ഈത്തപ്പഴ സംസ്‌കരണ ഫാക്ടറികളും ആധുനിക സജ്ജീകരണങ്ങളോടെയുള്ള പരിശോധന ലബോറട്ടറിയും കൂടുതൽ നിര്‍മിച്ച് നല്ലയിനം ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലെത്തിച്ച് ശക്തമായ സാന്നിധ്യമാവുകയാണ് ഹസയിലെ ഇൗത്തപ്പഴ വ്യവസായം മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.