റിയാദ്: ഈത്തപ്പഴ ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ. ആകെ ഉൽപാദനത്തിെൻറ 17 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യ ആകണമെന്ന ‘വിഷൻ 2030’െൻറ ലക്ഷ്യത്തോട് ഈ നേട്ടം എത്തിനിൽക്കുന്നുവെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ പ്രതിവർഷം 15,39,755 ടൺ ഈത്തപ്പഴമാണ് ഉൽപാദിപ്പിക്കുന്നത്. കയറ്റുമതിയുടെ അളവ് 1,84,000 ടണ്ണിലെത്തി.
860 ദശലക്ഷം റിയാലാണ് ഈ മേഖലയിലെ നേട്ടം. 1,07,000 ഹെക്ടർ വിസ്തൃതിയുള്ള 1,23,000 ഇൗത്തപ്പന തോട്ടങ്ങൾ ഉണ്ട്. ഈത്തപ്പഴത്തിെൻറ ആഗോള ഉൽപാദനം 8.8 ദശലക്ഷം ടണ്ണിലെത്തി. ലോകത്തിലെ ഏറ്റവും മികച്ച ഈത്തപ്പഴം ഉൽപാദിപ്പിക്കുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് സൗദി. രാജ്യത്ത് വിവിധ പ്രദേശങ്ങളിലായി 157 വൻകിട ഫാക്ടറികളുണ്ട്. പ്രാദേശിക ഉപഭോഗത്തിനും കയറ്റുമതിക്കുമുള്ള മുന്തിയ ഇനം ഈത്തപ്പഴങ്ങൾ രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്നു. ഈ മേഖലയിലെ കർഷകർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകുന്നത് നാഷനൽ സെൻറർ ഫോർ പാം ആൻഡ് ഡേറ്റ്സ് ആണ്.
കയറ്റുമതിക്ക് ട്രേഡ് മാർക്ക് മുദ്ര 2018ൽ ലഭിക്കുകയുണ്ടായി. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ കേന്ദ്രം പ്രവർത്തിക്കുന്നു. ഉൽപന്നത്തിെൻറ വലുപ്പം, ഗുണം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ മികച്ചത് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തരം തിരിച്ചാണ് കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യയിലെ ഇത്തപ്പഴത്തിന് ലോക വിപണിയിൽ നല്ല വിലയാണ്. മദീനയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന അജ്വ ലോക ശ്രദ്ധ പിടിച്ചുപറ്റിയ മുന്തിയ ഈത്തപ്പഴമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.