ജിദ്ദ: ഇൗന്തപ്പന, ഇൗത്തപ്പഴം എന്നിവയുടെ അവശിഷ്ടങ്ങൾ സംസ്കരിച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഫാക്ടറി നിർമിക്കാൻ ആലോചന. പരിസ്ഥി, ജല, കൃഷി മന്ത്രാലയം, ഇൗന്തപ്പനകൾക്കയുള്ള ദേശീയ കേന്ദ്രം, പൊതു നിക്ഷേപ ഫണ്ടിനു കീഴിലെ സൗദി കമ്പനി ഫോർ ഡവലപ്മെൻറ് ആൻറ് ഇൻവെസ്റ്റ്മെൻറ് എന്നിവക്ക് കീഴിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. അണ്ടർസെക്രട്ടി എൻജിനീയർ അഹ്മദ് ബിൻ സ്വാലിഹിെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. ഇത് സംബന്ധിച്ച് നേരത്തെ ‘ടെക്നികിയ’ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ചർച്ച നടന്നത്.
വെറുതെ ഉപേക്ഷിക്കുന്ന വസ്തുക്കൾ പലയിനം ഉൽപന്നങ്ങളാക്കി മാറ്റുന്നത് രാജ്യത്തിന് വരുമാനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷൻ 2030 ന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. മധ്യേഷ്യയിലെ ആദ്യ സംരംഭമാകും ഇത്. ഏറ്റവും ഇൗന്തപ്പന അവശിഷ്ടം ലഭ്യമാവുന്ന രാജ്യത്തെ രണ്ടാമത്തെ മേഖലയായ ഖസീമിലാണ് ഫാക്ടറി നിർമിക്കാൻ ആലോചിക്കുന്നത്. 2.5 ബില്യൺ റിയാലാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. വർഷത്തിൽ മൂന്ന് ലക്ഷം ടൺ വസ്തുക്കൾ ഉൽപാദിക്കാൻ കഴിയുന്ന രീതിയിലാണ് ഫാക്ടറി നിർമിക്കുക. ഇതിനു ഏകദേശം അഞ്ച് ടൺ അവശിഷ്ടങ്ങൾ വേണ്ടിവരുമെന്നാണ് കണക്ക്. പ്രത്യക്ഷവും പരോക്ഷവുമായി 2000 പേർക്ക് പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്നും കണക്കാക്കുന്നു. രാജ്യത്ത് വർഷത്തിൽ ഏകദേശം 1.7 ദശലക്ഷം ടൺ അവശിഷ് ടങ്ങളുണ്ടെന്നാണ് കണക്ക്. മദീന, റിയാദ്, ഖസീം എന്നീ മേഖലകളിലും ധാരാളം ഇൗന്തപ്പന, ഇൗത്തപ്പഴ അവശിഷ്ടങ്ങളുണ്ട്. ഫാക്ടറി വരുന്നതോടെ ഇൗ മേഖലകളിലെ അവശിഷ്ടങ്ങളും ഉപയോഗപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.