റിയാദ്: ക്രൂഡ് ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചു റിയാദിൽ മലയാളി മരിച്ചു. ആലപ്പുഴ മങ്കാൻകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോർജ് (56) ആണ് ജോലിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ദാരുണമായി മരിച്ചത്. റിയാദിൽ നിന്നും 70 കിലോമീറ്റർ അകലെ മുസാഹ്മിയയിലെ യമാമ കമ്പനിയിൽ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്.
ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി അരാംകൊ കമ്പനിയിൽ നിന്നും കൊണ്ടുവന്ന ക്രൂഡ് ഓയിൽ ടാങ്ക് ക്ലീൻ ചെയ്ത് അതിന് മുകളിൽ ഇരുന്നു വെൽഡിങ് ചെയ്യുന്നതിനിടയിൽ ടാങ്ക് പൊട്ടിത്തെറിക്കുകയും ഇദ്ദേഹം മേലോട്ട് തെറിച്ചു പോവുകയുമായിരുന്നു.
കെട്ടിടത്തിന്റെ മുകളിലേക്ക് തെറിച്ചുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം മുസാഹ്മിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും സാമൂഹിക, സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.