റിയാസ്​

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാത്തെതുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തൻപുര വീട് കരുക്കപ്പറമ്പ് റിയാസ്​ (29) ആണ്​ ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്​.

ഹസ്സനാർ, സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ശിഫ. റിയാദിൽ എട്ട്​ വർഷമായി മത്സ്യ കട നടത്തുകയായിരുന്നു. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്. 

Tags:    
News Summary - death malayali in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.