അബ്ഷീറിൽ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ താമസ രേഖകളും ലഭ്യമായി തുടങ്ങി

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ 'അബ്ഷീറി'ൽ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ താമസ രേഖകളും ലഭ്യമാക്കി തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. 'അബ്ഷീർ' ആപ്പിൽ 'Individuals' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് രേഖകൾ ലഭ്യമാക്കാം. തന്‍റെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റി കാണാനും ഉപയോഗിക്കാനും ആവശ്യമുള്ളപ്പോൾ അതിന്റെ പകർപ്പ് റഫറൻസിനായി സൂക്ഷിക്കാനും ഈ സേവനം താമസക്കാരനെ പ്രാപ്തനാക്കുന്നു എന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാവുന്ന താമസക്കാരന്റെയും കുടുംബാംഗങ്ങളുടെയും ഡിജിറ്റൽ ഐഡന്റിറ്റിയുടെ ഫോട്ടോ സൂക്ഷിച്ചാൽ മതിയാവും. രാജ്യത്തിനുള്ളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭ്യർഥന പ്രകാരം ഈ ഫോട്ടോ കാണിച്ചാൽ മതി. ഐഡന്റിറ്റി പഴയ പോലെ പ്രിന്റ് ചെയ്തു സൂക്ഷിക്കേണ്ടതില്ലെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം സ്ഥിരീകരിച്ചു. 

Tags:    
News Summary - Digital residence records of family members have also become available in Absheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.