നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ഷ​രീ​ഫ് ആ​ലു​വ, ഷം​സു​ദ്ധീ​ൻ പ​ള്ളി​യാ​ളി, അ​ബ്ദു​ൽ സ​ലാം പ​ഞ്ചാ​ര, നൗ​ഷാ​ദ് കെ.​എ​സ് പു​രം

കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​യി​ൽ ഭി​ന്ന​ത; ഒ​രു വി​ഭാ​ഗം സ​മാ​ന്ത​ര ക​മ്മി​റ്റി രൂ​പവത്​ക​രി​ച്ചു

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച​താ​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ക​മ്മി​റ്റി​യി​ൽ അ​സം​തൃ​പ്ത​രാ​യ ഒ​രു വി​ഭാ​ഗം സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​മാ​ന്ത​ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം (ചെ​യ​ർ.), ഷ​രീ​ഫ് ആ​ലു​വ (പ്ര​സി.), മു​ഹ​മ്മ​ദ്‌ കു​ട്ടി മാ​വൂ​ർ (സീ​നി​യ​ർ വൈ. ​പ്ര​സി.), ല​ത്തീ​ഫ് ഒ​ട്ടു​മ്മ​ൽ, ജ​മാ​ൽ കൊ​യ​പ്പ​ള്ളി, മ​നാ​ഫ് മാ​ത്തോ​ട്ടം, ഹ​സീ​ബ് മ​ണ്ണാ​ർ​ക്കാ​ട് (വൈ. ​പ്ര​സി.), ഷം​സു​ദ്ധീ​ൻ പ​ള്ളി​യാ​ളി (ജ​ന. സെ​ക്ര.), നി​സാം യാ​ക്കൂ​ബ്, അ​ബ്ദു​ൽ സ​ലാം കൂ​ട​ര​ഞ്ഞി, സു​ബൈ​ർ ചാ​ലി​ശ്ശേ​രി​ൽ, റാ​ഷി​ദ്‌ (സെ​ക്ര​ട്ട​റി​മാ​ർ), അ​ബ്ദു​ൽ സ​ലാം പ​ഞ്ചാ​ര (ട്ര​ഷ​റ​ർ), നൗ​ഷാ​ദ് കെ.​എ​സ് പു​രം (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി). പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ 30 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പീ​ക​രി​ച്ച​താ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ധീ​ൻ പ​ള്ളി​യാ​ളി അ​റി​യി​ച്ചു.

മാ​സ​ങ്ങ​ളാ​യി കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ നി​ല​നി​ന്നി​രു​ന്ന വി​ഭാ​ഗീ​യ​ത​യാ​ണ് പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തോ​ടെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. നൗ​​ഷാ​​ദ് തി​​രു​​വ​​ന​​ന്ത​​പു​​രം (ചെ​​യ​​ർ.), സ​​ലാം ആ​​ല​​പ്പു​​ഴ (പ്ര​​സി.), ബ​​ഷീ​​ർ വെ​​ട്ടു​​പാ​​റ (ജ​​ന. സെ​​ക്ര.), ശ​​രീ​​ഫ് ആ​​ലു​​വ (ട്ര​​ഷ.), അ​​ൻ​​സാ​​രി നാ​​രി​​യ (ഓ​​ർ​​ഗ.​ സെ​​ക്ര.) എ​​ന്നി​​ങ്ങ​നെ മു​ഖ്യ​ഭാ​ര​വാ​ഹി​ക​ൾ ആ​യാ​ണ് നേ​ര​ത്തേ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

ഈ ​ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ക​മ്മി​റ്റി​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി നി​ശ്ച​യി​ച്ച​തെ​ന്നും പു​തു​താ​യി വ​ന്ന ക​മ്മി​റ്റി​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ച്ച​തി​ന് ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടിയെടു​ക്കു​മെ​ന്നും കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​ധാ​ന ഭാ​ര​വാ​ഹി 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Division in reorganization of KMCC Jubail Central Committee-departmental parallel committee was formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.