റിയാദ്: പൊതു നിക്ഷേപ ഫണ്ട് കമ്പനികളിലൊന്നായ ‘സിലാ’ കമ്പനിയുടെ ജിദ്ദ ബോട്ട് ക്ലബിനും മറീനക്കും ‘ടൂറിസ്റ്റ് മറീന ഓപറേറ്റർ' ലൈസൻസ് ലഭിച്ചു. ചെങ്കടലിലെ തീരദേശ ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള ലൈസൻസ് റെഡ്സീ അതോറിറ്റിയാണ് നൽകിയത്.
സൗദിയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. മറൈൻ ടൂറിസം പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി.
ടൂറിസ്റ്റ് മറീനകൾക്കായി ആവശ്യമായ ലൈസൻസുകൾ നൽകാനും മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിർണയിക്കാനും അവ വികസിപ്പിക്കാനും നിയന്ത്രിക്കാനുമാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. മറൈൻ ടൂറിസം പ്രവർത്തനങ്ങൾ പരിശീലിക്കാൻ താത്പര്യമുള്ളവരെ പ്രാപ്തരാക്കുക, നിക്ഷേപകരെ ഉത്തേജിപ്പിക്കുക, ചെങ്കടലിലെ തീരദേശ ടൂറിസം പദ്ധതികളെ പിന്തുണക്കുക എന്നിവയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്.
തീരദേശ വിനോദസഞ്ചാരം കെട്ടിപ്പടുക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സൗദി ചെങ്കടൽ അതോറിറ്റി 2021ലാണ് പ്രവർത്തനം ആരംഭിച്ചത്.
മറൈൻ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് ആവശ്യമായ നയങ്ങളും പദ്ധതികളും പുറപ്പെടുവിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യവികസനത്തിലും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിലും അതോറിറ്റി ശ്രമിക്കുന്നു. നിക്ഷേപവും സമുദ്ര പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിന് സംഭാവന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.