ജിദ്ദയിൽ നടന്ന വാഫി, വഫിയ്യ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവർ 

ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കരുത് -വാഫി, വഫിയ്യ ജിദ്ദ കമ്മിറ്റി

ജിദ്ദ: വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് വാഫി, വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുരോഗമനത്തിന്റെ പേരിൽ നടപ്പാക്കുന്ന ഇത്തരം ലിബറൽ ആശയങ്ങൾ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജിദ്ദ ബാഗ്ദാദിയ്യ എസ്.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗം നാസർ ഹാജി കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, മുഹമ്മദ്‌ ഓമശ്ശേരി, മുഹമ്മദ്‌ ഈസ കാളികാവ്, റസീം കണ്ണൂർ, അബ്ദുൽ മുസവ്വിർ കോഡൂർ, മുഹമ്മദ്‌ കല്ലിങ്ങൽ, കെ.വി. മുസ്തഫ വളാഞ്ചേരി, സിദ്ദീഖ് കാളികാവ്, അബ്ദുന്നാസർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സാലിം അമ്മിനിക്കാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Don't implement gender neutral uniform - Wafi, Wafiyyah Jeddah Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.