റിയാദ്: കരിപ്പൂരിൽ റൺവേ റീകാർപറ്റിങ് മൂലം ഹജ്ജ് എംബാർക്കേഷൻ നഷ്ടമാകരുതെന്ന് റിയാദ് കെ.എം.സി.സി മലപ്പുറം മുനിസിപ്പൽ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹജ്ജ് യാത്രക്കുള്ള കരട് പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തിനും സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന റൺവേ റീകാർപറ്റിങ് പൂർത്തീകരിക്കാൻ കാലതാമസം വന്നാൽ അത് തിരിച്ചടിയാകും. തന്മൂലം കരിപ്പൂരിൽനിന്നുള്ള സർവിസുകൾ മറ്റിടങ്ങളിലേക്ക് മാറ്റുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇതുവഴി ഹജ്ജ് വിമാന സർവിസുകൾ കരിപ്പൂരിന് നഷ്ടപ്പെടുമെന്നും യോഗം ആശങ്ക രേഖപ്പെടുത്തി.
പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കൗൺസിൽ യോഗം മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി പ്രസിഡൻറ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി നിരീക്ഷകൻ യൂനുസ് കൈതക്കോടൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.കെ. അബ്ദുറഹ്മാൻ, മുസമ്മിൽ കാളമ്പാടി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അബ്ദുസ്സമദ് മുണ്ടുപറമ്പ് (പ്രസി), സാജിദ് പറമ്പൻ (ജന. സെക്ര), മുനീർ കമ്പർ (ട്രഷ), കുട്ടിമോൻ (ചെയർ), മൂസ നാണത്ത്, മുഹമ്മദ് യൂനുസ് (വൈ. പ്രസി), മുഹമ്മദ് ദാനിഷ്, സമദ് കലയത്ത് (ജോ. സെക്ര) എന്നിവരെ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.