റിയാദ്: റിയാദിലെ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനായ പ്രമുഖ നേത്രരോഗ വിദഗ്ധൻ ഡോ. ഭരതൻ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കിൽ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം 21 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വൈകാതെ നാട്ടിലേക്ക് മടങ്ങും. അദ്ദേഹത്തിന് റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (റിമ) യാത്രയയപ്പ് നൽകി.
പ്രവാസത്തിനിടെ റിയാദിലെ ആതുര ചികിത്സ രംഗത്തും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചതായി യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റിമ പ്രസിഡൻറ് ഡോ. ഹാഷിം അധ്യക്ഷത വഹിച്ചു.
ഐ.എം.എയുടെ വളർച്ചയിൽ ക്രിയാത്മകമായ പ്രവർത്തനവും മാർഗനിർദേശവും നൽകിയിരുന്ന ഡോ. ഭരതെൻറ അസാന്നിധ്യം സംഘടനക്ക് തീരാനഷ് ടമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. തമ്പി, ഡോ. റജി കുര്യൻ, ഡോ. രാമചന്ദ്രൻ, ഡോ. സുരേഷ്, ഡോ. തോമസ്, ഡോ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഡോ. ജോഷി, ഡോ. തമ്പാൻ, ഡോ. ഷാനവാസ്, ഡോ. റീന സുരേഷ്, ഡോ. ഷർളി, ഡോ. ശ്രീവിദ്യ, ഡോ. സുല ജോസ്, ഡോ. മിനി, ഡോ. സഫീർ, ഡോ. സജിത്ത്, ഡോ. രാജ് ശേഖർ, ഡോ. ഗോപേഷ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഡോ. ജോസ് ആേൻറാ അക്കര സ്വാഗതവും ഡോ. ഷിജി സജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.