ജിദ്ദ: 26 വര്‍ഷത്തെ പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന അല്‍അന്‍വാര്‍ ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകം ട്രഷററും സാമൂഹിക പ്രവര്‍ത്തകനുമായ കൊല്ലം ആയൂർ മഞ്ഞപ്പാറ സ്വദേശി ഡോ. മുഹമ്മദ് ശരീഫിന് കമ്മിറ്റി യാത്രയയപ്പ് നല്കി.
ജിദ്ദ സീപോര്‍ട്ടില്‍ കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ പ്രഥമ ശുശ്രൂഷാ വിഭാഗത്തിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം ഹജ്ജ് വേളയിൽ മിനയിലെയും ഹറമിലെയും ഹാജിമാർക്കുള്ള വളൻറിയര്‍ സേവനരംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഹ്രസ്വമായ യാത്രയയപ്പ് ചടങ്ങ് മനാഫ് മൗലവി പനവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വിജാസ് ഫൈസി ചിതറ അധ്യക്ഷത വഹിച്ചു. ശഫീഖ് കാപ്പില്‍, അബ്ദുൽ റഷീദ് ഓയൂര്‍, നൗഷാദ് ഓച്ചിറ, അബ്ദുൽ ലത്ത്വീഫ് കറ്റാനം, ദിലീപ് താമരക്കുളം എന്നിവര്‍ സംബന്ധിച്ചു. അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അബ്ദുൽ റസാഖ് മമ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.