യാമ്പു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന്​ വേട്ട

യാമ്പു: യാമ്പുവി​െല പ്രിൻസ്​ അബ്​ദുൽ മുഹ്​സിൻ ബിൻ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന്​ വേട്ട. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാര​​​െൻറ ബാഗിൽ നിന്ന്​ 17,310 ഫെനതിലിൻ ഗുളികകളാണ്​ കസ്​റ്റംസ്​ വിഭാഗം കണ്ടെത്തിയതെന്ന്​ ഡയറക്​ടർ ജന. അലാ നഹ്​ഹാസ്​ അറിയിച്ചു. 

കാപ്​റ്റഗൻ എന്നും അറിയപ്പെടുന്ന ഫെനതിലിൻ ഗുളികകൾ ബാഗിനുള്ളിലെ ഒരു തടി പെട്ടിക്ക്​ അകത്തായിരുന്നു സൂക്ഷിച്ചിരുന്നത്​. കാർബൺ പേപ്പർ കൊണ്ട്​ പൊതിഞ്ഞ നിലയിലായിരുന്നു തടി പെട്ടി. 

മയക്കുമരുന്ന്​ കടത്താൻ വ്യത്യസ്​തമായ മാർഗങ്ങളാണ്​ കടത്തുകാർ സ്വീകരിക്കുന്നതെന്നും കസ്​റ്റംസ്​ വിഭാഗത്തി​​​െൻറ സൂക്ഷ്​മത കൊണ്ടാണ്​ ഇവ പിടിച്ചെടുത്തതെന്നും ജനറൽ നഹ്​ഹാസ്​ അറിയിച്ചു. 
പിടിയിലായ ആളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറിയിട്ടുണ്ട്​. 

Tags:    
News Summary - drugs-saudi airport-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.