റിയാദിലെ ബിസിനസ് രംഗത്തെ വിവിധ പ്രമുഖരെ ആദരിച്ചപ്പോൾ
റിയാദ്: സംഗീതനിശയുടെ ചടങ്ങിൽ റിയാദിലെ ബിസിനസുൾപ്പെടെ വിവിധ രംഗങ്ങളിലെ പ്രമുഖരെ ആദരിച്ചു.
ഹോട്പാക് ഗ്രൂപ് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, ലുലു ഗ്രൂപ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ആസ്റ്റർ സനദ് ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് സുജിത്ത് അലി മൂപ്പൻ, ഫ്രണ്ടി മൊബൈൽ പ്രതിനിധി മുഹമ്മദ് സിദ്ദീഖി, ന്യൂസഫാമക്ക ഓപറേഷൻ ഡയറക്ടർ വി.എം. അഷ്റഫ്, അദ്വ അൽഷുഗ മാനേജിങ് ഡയറക്ടർ ഡോ. ഷിബു മാത്യു, അറബ്കോ കാർഗോ സി.ഇ.ഒ വി.കെ. രാമചന്ദ്രൻ, സിറ്റി ഫ്ലവർ എം.ഡി ടി.എം. അഹമ്മദ് കോയ, കാർഗോ ട്രാക്ക് മാനേജർ മുഹമ്മദ് സലീത്ത്, ഗ്ലോബൽ ട്രാവൽസ് ജനറൽ മാനേജർ അബൂ ഹനീഫ, ലുഹ മാർട്ട് മാനേജിങ് ഡയറക്ടർ ബഷീർ മുസലിയാരകത്ത്, കൊളംബസ് മാനേജിങ് ഡയറക്ടർ നൗഷാദ് ബഷീർ, അപ്പോളോ ഡിമോറ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ അസീസ് വെങ്കിട്ട, റിയാദ് ഇന്ത്യൻ സ്കൂൾ ചെയർമാൻ അമാനുല്ല അർഷദ്, വീ ലൈവ് എം.ഡി അഷ്റഫ് വലിയപുര എന്നിവരെയാണ് പ്രശംസാഫലകം നൽകി ആദരിച്ചത്. ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ്, മാധ്യമം ഗ്രൂപ് സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ ഫലകങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.