കെ.​പി.​സി.​സി അം​ഗം ഇ. ​സ​മീ​റി​ന് മ​ക്ക ഒ.​ഐ.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണം

ഇ. സമീറിന് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി

മക്ക: കെ.പി.സി.സി മുൻ സെക്രട്ടറിയും നിലവിൽ കെ.പി.സി.സി അംഗവുമായ ഇ. സമീറിന് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി. പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്‌ അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ തീർഥാടകകേന്ദ്രം എന്ന നിലക്ക് മക്കയിലെ കോൺഗ്രസ് പ്രവാസി സംഘടനയുടെ പ്രവർത്തനങ്ങളെ ഇ. സമീർ അഭിനന്ദിച്ചു.

ഏറെ പ്രാധാന്യമുള്ള മക്കയിലെ ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് സംഘടനാപരമായ ഗുണം ചെയ്യും എന്നതിനെക്കുറിച്ച് കെ.പി.സി.സിയെ ധരിപ്പിക്കുമെന്നും ഒപ്പം മക്ക കമ്മിറ്റി പ്രവർത്തകസമിതിയിലെ പ്രധാന ആവശ്യമായ സ്വതന്ത്ര കമ്മിറ്റി എന്ന ആവശ്യവുമായി കെ.പി.സി.സിയിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹജ്ജ്, റമദാൻ കിറ്റ് വിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷാജി ചുനക്കര അവതരിപ്പിച്ചു.സാക്കിർ കൊടുവള്ളി, റഷീദ് ബിൻസാഗർ, നിസാം മണ്ണിൽ, നൗഷാദ് പെരുന്തല്ലൂർ, മുഹമ്മദ് ഷാ കൊല്ലം, സലീം കണ്ണനംകുഴി, ജിബിൻ സമദ്‌ കൊച്ചി, നൗഷാദ് എടക്കര, ഫിറോസ് എടക്കര എന്നിവർ സംസാരിച്ചു.

Tags:    
News Summary - E.Sameer was welcomed by Makkah OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.