ഇ​വി​റ്റോ​ൾ ഇ​ല​ക്​​ട്രി​ക്​ ഹെ​ലി​കോ​പ്​​ട​ർ

2026ഓടെ റിയാദിലും ജിദ്ദയിലും ‘ഇവിറ്റോൾ’ ഇലക്​ട്രിക്​ ഹെലികോപ്ടറുകൾ

ജി​ദ്ദ: കു​ത്ത​നെ ടേ​ക്ക് ഓ​ഫും ലാ​ൻ​ഡി​ങ്ങും​ ന​ട​ത്താ​നാ​കു​ന്ന ‘ഇ​വി​റ്റോ​ൾ’ സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രി​ക് ഹെ​ലി​കോ​പ്​​ട​റു​ക​ൾ 2026ഓ​ടെ റി​യാ​ദി​ലും ജി​ദ്ദ​യി​ലും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ഇ​തി​നാ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഫ്ലൈ​നാ​സും ഈ​വ് എ​യ​ർ മൊ​ബി​ലി​റ്റി ക​മ്പ​നി​യും സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പി​ട്ടു. ഇ​ല​ക്‌​ട്രി​ക് വി​മാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്രാ​ദേ​ശി​ക സം​വി​ധാ​ന​ത്തി​ന്റെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഇ​ത്​ വ​ലി​യ സം​ഭാ​വ​ന ചെ​യ്യും.

പ്ര​മു​ഖ ക​മ്പ​നി എ​ന്ന നി​ല​യി​ൽ ഈ​വ് എ​യ​ർ മൊ​ബി​ലി​റ്റി​യു​മാ​യു​ള്ള ക​രാ​ർ പ​രി​സ്ഥി​തി​യി​ലും സ​മൂ​ഹ​ത്തി​ലും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും സു​സ്ഥി​ര​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന സം​രം​ഭ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​​ന്റെ ക​മ്പ​നി​യു​ടെ ത​ന്ത്ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്ന്​ ഫ്ലൈ​നാ​സ്​ സി.​ഇ.​ഒ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ബ​ന്ദ​ർ അ​ൽ​മു​ഹ​ന്ന പ​റ​ഞ്ഞു. വാ​ത​ക ഉ​ദ്വ​മ​നം നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​സ്ഥി​ര വി​മാ​ന യാ​ത്ര​ക്കു​ള്ള പ​ങ്കാ​ളി​ത്ത കാ​ഴ്ച​പ്പാ​ടി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ധാ​ര​ണാ​പ​ത്ര​മെ​ന്ന്​ ഈ​വ് എ​യ​ർ മൊ​ബി​ലി​റ്റി സി.​ഇ.​ഒ ജോ​ഹാ​ൻ ബോ​ർ​ഡി​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ വ്യോ​മ​ഗ​താ​ഗ​ത സം​വി​ധാ​നം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യും ഇ​ത് പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ലെ വി​മാ​ന യാ​ത്ര​യു​ടെ ഭാ​വി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ആ​ഗ്ര​ഹം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - 'EVitol' electric helicopters in Riyadh and Jeddah by 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.