ജുബൈൽ: പൊതുവിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള എല്ലാ വിദ്യാർഥികളെയും ഒരു പരീക്ഷയും കൂടാതെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച് ചു. കിൻറർഗാർട്ടൻ, ഇൻറർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിലെ വിദ്യാർഥികൾക്ക് ഇത് ബാധ കമാകും.
സ്വകാര്യ അന്താരാഷ്ട്ര സ്കൂളുകൾക്കും വിദേശ അന്താരാഷ്ട്ര സ്കൂളുകൾക്കും അവരുടെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉചിതമായ മൂല്യനിർണയ മാർഗങ്ങൾ സ്വീകരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ സെമസ്റ്ററിെൻറ ഫലം രണ്ടാം സെമസ്റ്ററിെൻറ ഫലമായി പരിഗണിക്കുന്ന ഒരു സംവിധാനം പിന്തുടർന്ന് ഹിജ്റ 1441 അധ്യയന വർഷത്തിെൻറ രണ്ടാം സെമസ്റ്റർ അവസാനിക്കുന്നത് പരിഗണിക്കാൻ മന്ത്രാലയം തീരുമാനിച്ചു.
കോവിഡ് 19െൻറ അസാധാരണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നേതൃത്വത്തിെൻറ ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽശൈഖ് പറഞ്ഞു. അധ്യാപകരുടെയും ഭരണാധികാരികളുടെയും പ്രശംസനീയമായ ശ്രമങ്ങളെ തുടർന്ന് പാഠ്യപദ്ധതി വിദൂരമായി പൂർത്തിയാക്കാൻ കഴിയുന്നുണ്ട്. അധ്യയന വർഷം അവസാനിക്കുന്നതുവരെ വിദൂര വിദ്യാഭ്യാസ ഉപകരണങ്ങളിലൂടെ അധ്യാപനം സാധാരണഗതിയിൽ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. പഠനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി വേനൽക്കാലത്ത് മന്ത്രാലയം ലഭ്യമാക്കിയ വിദൂര വിദ്യാഭ്യാസ ഓപ്ഷനുകളിലൂടെ എല്ലാ തലങ്ങളിലും ഗ്രേഡുകളിലും ഓപ്ഷണലായി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരും. ഖുർആനിലെ നിരവധി ശാസ്ത്രീയ മത്സരങ്ങൾ, പാരായണം, മനഃപാഠമാക്കൽ മത്സരങ്ങൾ, റമദാൻ മാസത്തിലും വേനൽക്കാലത്തും ദേശീയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.