റിയാദ്: ദീപം തെളിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവർത്തകരും വിജയദിനം ആഘോഷിച്ചു. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിൻെറ ഭാഗമായി കേരളത്തിൽ നടന്ന വിജയാഘോഷത്തിൻെറ തുടർച്ചയായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തത്.
റിയാദ് കേളി ഓഫിസിൽ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ് നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പ്രവർത്തകരും പങ്കെടുത്തു. കുടുംബമായി താമസിക്കുന്നവർ അവരുടെ വീടുകളിൽ മധുരം വിളമ്പിയും ദീപം തെളിച്ചും വിജയാഘോഷത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.